KeralaLatest News

ടിനി ടോമിനും ധർമ്മജൻ ബോൾഗാട്ടിക്കും പൂർണ്ണ പിന്തുണ :ഹൈബി ഈഡൻ എം.പി.

സിനിമ താരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിനു പിറകിൽ സിനിമാ മേഖലയിലെ പലർക്കും ബന്ധം ഉള്ളതായി പോലീസ് സംശയിച്ചിരുന്നു.എന്നാൽ സിനിമാ മേഖലയുമായി ആർക്കും ഇതിൽ ബന്ധം ഉണ്ടെന്ന് തോന്നുന്നില്ല എന്നും ഷംന തന്നെ നേരിട്ട് പറയുകയുണ്ടായി .പക്ഷെ സിനിമാ മേഖലയിലെ പലർക്കും സോഷ്യൽ മീഡിയ വഴിയുള്ള ആക്രമണങ്ങൾ ഏറെയാണ്.അതിൽ ഇരയായ രണ്ടു വ്യക്തികളാണ് ടിനി ടോമും ധർമ്മജൻ ബോൾഗാട്ടിയും.

സാമൂഹിക മാധ്യമങ്ങളിൽ അവർ നേരിടുന്ന ബുദ്ധിമുട്ട് വേദനാജനകമാണ് ,അതിന് ഉദാഹരണമാണ് ടിനി ടോം തന്റെ ഫേസ്ബുക്ക് ലൈവ് വിഡിയോയിലൂടെ പറഞ്ഞ വാക്കുകൾ.ഈ ഒരു സാഹചര്യത്തിൽ ഒരു തെറ്റും ചെയ്യാത്ത ടിനിക്കും ധർമ്മജനും പിന്തുണ നൽകി- ഹൈബി ഈഡൻ എം.പി.

ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ– “ടിനി ടോമിനും ധർമ്മജൻ ബോൾഗാട്ടിക്കുമെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണ്. ഒട്ടനവധി കഷ്ടപ്പാടുകളും യാതനകളും അനുഭവിച്ച് മലയാള സിനിമ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചവരാണ് രണ്ട് പേരും. അനാവശ്യ വിവാദങ്ങളിലേക്ക് അവരെ വലിച്ചിടുന്ന പ്രവണത ശരിയല്ല. ഇരുവർക്കും ഐക്യദാർഢ്യം”…

shortlink

Related Articles

Post Your Comments

Related Articles


Back to top button