KeralaLatest NewsNews

കോവിഡ് വ്യാപനം: എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കലക്ടറുടെ ഉത്തരവ്

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കലക്ടറുടെ ഉത്തരവ്. എറണാകുളം മാര്‍ക്കറ്റില്‍ കൂടുതൽ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണങ്ങൾ ശക്തമാക്കിയത്. ഓട്ടോറിക്ഷ, ബസ്, ടാക്സി കാറുകള്‍ എന്നിവയില്‍ ഡ്രൈവര്‍മാരെയും യാത്രക്കാരെയും വേര്‍തിരിക്കുന്ന മറ നിർബന്ധമാക്കി. കണ്ടക്ടര്‍മാര്‍ മാസ്കിന് പുറമേ ഫെയ്സ് ഷീല്‍ഡും കയ്യുറയും ധരിക്കണം. വാഹനങ്ങള്‍ എല്ലാ ദിവസവും അണുവിമുക്തമാക്കണം. നിബന്ധനകള്‍ പാലിക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കടുത്ത നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാറും അറിയിച്ചു.

Read also: താലൂക്കാശുപത്രിയിൽ പ്രസവവുമായി ബന്ധപ്പെട്ടെത്തിയ യുവതിക്ക് കോവിഡ്: ഡോക്ടർമാരടക്കം നിരീക്ഷണത്തിൽ

എറണാകുളത്ത് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 16 പേര്‍ക്കാണ്. ഇതില്‍ 9 പേരും എറണാകുളം മാര്‍ക്കറ്റിലെ കടകളില്‍ ജോലിയെടുക്കുന്നവരും കുടുംബാംഗങ്ങളുമാണ്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പുറത്തിറങ്ങരുത്. കടകളിലും ഓഫിസുകളിലും സാമൂഹിക അകലം പാലിക്കണം. പനി, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും നിർദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button