News

പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവര്‍ക്കും മുമ്പേ അതു ചെയ്തു : പ്രതികരണവും നന്ദിയും അറിയിച്ച് റഷ്യന്‍ പ്രസിഡന്റ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവര്‍ക്കും മുമ്പേ അതു ചെയ്തു, പ്രതികരണവും നന്ദിയും അറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍.  രണ്ടാം ലോകമഹായുദ്ധത്തിലെ റഷ്യന്‍ വിജയത്തിന്റെ 75ആം വാര്‍ഷികത്തിനും ഭരണഘടനാ ഭേദഗതിക്കുമാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്. ഇതാണ് പുടിന്‍ ഇത്തരമൊരു പ്രതികരണവുമായി രംഗത്ത് എത്തിയത്. ഭരണഘടനാ ഭേദഗതയില്‍ റഷ്യന്‍ പ്രസിഡന്റിനെ അഭിനന്ദിക്കുന്ന ആദ്യ വിദേശ ഭരണാധിപനായി ഇതോടെ മോദി. റഷ്യയിലെ ഭരണഘടനാ ഭേദഗതി പാസായതോടെ 2036 വരെ ഭരണത്തിലിരിക്കാന്‍ പുടിന് വഴി തുറന്നിരുന്നു.

Read Also : ഇന്ത്യയുടെ ശക്തി എന്തെന്ന് ലോകത്തിനറിയാം; സൈനികരുടെ ധൈര്യം മലനിരകളേക്കാള്‍ ഉയരത്തില്‍; സൈനികരുടെ കരളുറപ്പിൽ പൂർണ വിശ്വാസമുണ്ടെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി

മുന്‍പ് ജൂണ്‍ 24ന് റഷ്യയുടെ ലോകമഹായുദ്ധ വിജയദിവസത്തില്‍ മോസ്‌കോയില്‍ നടന്ന പരേഡില്‍ ഇന്ത്യയുടെ മൂന്ന് സേനകളുടെയും പ്രാതിനിധ്യം ഉണ്ടായിരുന്നു. മോദിയുടെ അഭിനന്ദനങ്ങള്‍ക്ക് നന്ദി അറിയിച്ച പുടിന്‍ കൊവിഡ് പ്രതിരോധത്തില്‍ ഇരു രാജ്യങ്ങളും സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി. കൊവിഡാനന്തര കാലത്തെ പ്രതിസന്ധികളില്‍ ഒന്നിച്ച് നീങ്ങാനും തീരുമാനിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ നടക്കുന്ന ഉച്ചകോടിയ്ക്ക് പുടിനെ പ്രധാനമന്ത്രി ക്ഷണിച്ചു. ചൈനയും ഇന്ത്യയുമായുളള സംഘര്‍ഷം ഒഴിവാക്കാനും മുന്‍പ് റഷ്യ പരമാവധി ശ്രമം നടത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button