Latest NewsKeralaNews

ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ സർവേ തെറ്റ്; കേരളത്തിൽ ഭരണ വിരുദ്ധ വികാരം; യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തും;- പി കെ കുഞ്ഞാലിക്കുട്ടി

എൽഡിഎഫിന് തുടർ ഭരണമെന്ന ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ സർവ്വെ തള്ളി കോൺഗ്രസും നേരത്തെ രംഗത്തെത്തിയിരുന്നു

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ സർവേ തെറ്റാണെന്നും കേരളത്തിൽ ഉള്ളത് ഭരണ വിരുദ്ധ വികാരമാണെന്നും മുതിർന്ന മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ മലബാറിലെ ശക്തി യുഡിഎഫ് തെളിയിച്ചതാണെന്ന് അവകാശപ്പെട്ട കുഞ്ഞാലിക്കുട്ടി. വർദ്ധിച്ച മുസ്ലീം പിന്തുണയുണ്ടായിരുന്നെങ്കിൽ ഇടത് മുന്നണി എങ്ങനെ മഞ്ചേശ്വരത്ത് മൂന്നാം സ്ഥാനത്തെത്തിയെന്നും ചോദിക്കുന്നു.

ALSO READ: പൊലീസുകാരെ വെടിവെച്ച് കൊന്ന സംഭവം; വികാസ് ദുബെയ്ക്കായി നേപ്പാള്‍ അതിര്‍ത്തിയിലും അന്വേഷണം ഊർജ്ജിതം; ദുബെയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കായി പ്രഖ്യാപിച്ച പാരിതോഷികം ഉയർത്തി

ഇപ്പോഴത്തെ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടന്നാൽ എൽഡിഎഫിന് തുടർ ഭരണമെന്ന ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ സർവ്വെ തള്ളി കോൺഗ്രസും നേരത്തെ രംഗത്തെത്തിയിരുന്നു. കൊവിഡിനിടെ ഏഷ്യാനെറ്റ് ന്യൂസ്-സീഫോർ സർവ്വെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉണ്ടാക്കിയത് വലിയ ചർച്ചയാണ്. ഇടതിന് തുടർ ഭരണസാധ്യത പ്രവചിക്കുന്ന സർവ്വെയിൽ യുഡിഎഫ് ക്യാമ്പ് കടുത്ത നിരാശയിലാണ്. സർവ്വെയെ എതിർത്ത് സർക്കാറിനെതിരായ നിലപാടുകൾ ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button