COVID 19Latest NewsNewsInternational

കോവിഡ് 19 ; യുഎഇയിലെ 532 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, ആയിരത്തിനടുത്ത് ആളുകള്‍ രോഗമുക്തരായി

യുഎഇയില്‍ ചൊവ്വാഴ്ച 532 പുതിയ കേസുകള്‍ ആരോഗ്യ-പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 52,600 ആയി. ഇതില്‍ 10,560 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. അതേസമയം 993 പേര്‍ രോഗമുക്തരായതായി മന്ത്രാലയം അറിയിച്ചു. ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 41,714 ആയി.

ഇന്ന് രണ്ട് പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 326 ആയി. അതേസമയം ഇന്ന് 44,000 പുതിയ കോവിഡ് -19 ടെസ്റ്റുകള്‍ നടത്തിയതായി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ദിവസേനയുള്ള കേസുകളുടെ എണ്ണം അല്‍പ്പം വര്‍ദ്ധിച്ചുവെങ്കിലും യുഎഇയില്‍ രോഗമുക്തരാവുന്നവരുടെ നിരക്ക് 78 ശതമാനത്തിന് മുകളിലാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം ആഗോള തലത്തില്‍ രോഗമുക്തരാവുന്നവരുടെ നിരക്ക് 57 ശതമാനത്തില്‍ താഴെയാണ്.

ഓരോ ദശലക്ഷം കോവിഡ് ടെസ്റ്റുകളിലും യുഎഇ ലോക രാജ്യങ്ങളില്‍ ഒന്നാമതാണ്. അടുത്ത 60 ദിവസത്തിനുള്ളില്‍ രണ്ട് ദശലക്ഷം ടെസ്റ്റുകള്‍ കൂടി നടത്തും, അതായത് പ്രതിദിനം ശരാശരി 33.33 ടെസ്റ്റുകള്‍, അതായത് ഓഗസ്റ്റ് അവസാനത്തോടെ രാജ്യം ആറ് ദശലക്ഷം ടെസ്റ്റുകളില്‍ എത്തിച്ചേരും.

അടുത്ത രണ്ട് മാസത്തിനുള്ളില്‍ രണ്ട് ദശലക്ഷത്തിലധികം കോവിഡ് -19 ടെസ്റ്റുകള്‍ നടത്താന്‍ രാജ്യം ഒരുങ്ങുകയാണ്. ഇത് പൊതു ഗതാഗത, ടാക്‌സി ഡ്രൈവര്‍മാര്‍, ഹോട്ടലുകളിലെയും മാളുകളിലെയും തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരെയും സര്‍ക്കാര്‍ മേഖലകളിലുമുള്ള തൊഴിലാളികളെയും ലക്ഷ്യംവച്ചാണ്.

മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതല്‍ വിനോദസഞ്ചാരികള്‍ക്കായി ദുബായ് തുറന്നിരിക്കുകയാണ്. കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായി മാര്‍ച്ച് 24 ന് ദുബായ് അധികൃതര്‍ എയര്‍ സ്‌പേസ് അടച്ചു. ദുബായിലെത്തുന്ന സഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും അവരുടെ പാസ്പോര്‍ട്ടുകളില്‍ ‘നിങ്ങളുടെ രണ്ടാമത്തെ വീട്ടിലേക്ക് ഊഷ്മളമായ സ്വാഗതം’ എന്ന് വായിക്കുന്ന പ്രത്യേക സ്റ്റാമ്പ് ലഭിക്കും.

എല്ലാ ടൂറിസ്റ്റുകളും അവരുടെ ഫ്‌ലൈറ്റിന് 96 മണിക്കൂറിനുള്ളില്‍ ഒരു പിസിആര്‍ പരിശോധന നടത്തുകയും അവര്‍ യാത്ര ചെയ്യുമ്പോള്‍ നെഗറ്റീവ് കോവിഡ് -19 ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് കൈവരിക്കുകയും വേണം. കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ യാത്രക്കാര്‍ക്കും ഇത് ബാധകമാണ്. കോവിഡ് -19 പകരുന്നത് തടയാന്‍ നഗരത്തിലുടനീളം സമഗ്ര സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ദുബായ് ടൂറിസം സന്ദര്‍ശകര്‍ക്ക് ഉറപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button