COVID 19Latest NewsNewsInternational

കുവൈത്തില്‍ 601 പുതിയ കോവിഡ്-19 കേസുകള്‍, ആകെ രോഗികള്‍ 51,000 കവിഞ്ഞു

കുവൈറ്റ് സിറ്റി, : കുവൈത്തില്‍ 601 പുതിയ കോവിഡ് -19 കേസുകളും നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 51,245 ആയും മരണസംഖ്യ 377 ആയും വര്‍ധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 9,353 രോഗികള്‍ ചികിത്സ തേടുന്നുണ്ട്. ഇതില്‍ 159 പേര്‍ ഐസിയുവില്‍ ആണ്.

514 രോഗികളെ കൂടി സുഖപ്പെടുത്തിയതായി മന്ത്രാലയം പ്രഖ്യാപിച്ചു. രാജ്യത്തെ മൊത്തം രോഗമുക്തരായവരുടെ എണ്ണം 41,515 ആയി ഉയര്‍ന്നു. സാധാരണ ജീവിതം പുനഃസ്ഥാപിക്കുന്നതിന്റെ രണ്ടാം ഘട്ടം ജൂണ്‍ 30 നാണ് കുവൈത്ത് ആരംഭിച്ചത്, ഇത് മൂന്നാഴ്ച നീണ്ടുനില്‍ക്കും.

കോവിഡ്-19 നെ നേരിടാന്‍ കുവൈത്തും ചൈനയും പരസ്പരം പിന്തുണയ്ക്കുകയും സഹകരിക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി കോവിഡ്-19 പൊട്ടിപ്പുറപ്പെടുന്നതിന്റെ ആദ്യഘട്ടത്തില്‍ 3 ദശലക്ഷം യുഎസ് ഡോളര്‍ വിലവരുന്ന മെഡിക്കല്‍ സാധനങ്ങള്‍ കുവൈത്ത് ചൈനയ്ക്ക് നല്‍കി. കൂടാതെ കോവിഡ്-19 തടയല്‍, രോഗനിര്‍ണയം, ചികിത്സ എന്നിവയില്‍ തങ്ങളുടെ അനുഭവവും വൈദഗ്ധ്യവും പങ്കുവെച്ചുകൊണ്ട് ഏപ്രില്‍ 27 ന് ചൈനീസ് മെഡിക്കല്‍ വിദഗ്ധരുടെ ഒരു സംഘം ഗള്‍ഫ് രാജ്യത്തിന്റെ കോവിഡ് വിരുദ്ധ പോരാട്ടത്തെ സഹായിക്കാന്‍ കുവൈറ്റ് സന്ദര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button