KeralaLatest NewsNews

11 കാരിയെ പീഡിപ്പിച്ച 78 കാരന്‍ അഞ്ച് വര്‍ഷത്തിന് ശേഷം പിടിയില്‍

ആലുവ: ആലുവയില്‍ 11 കാരിയെ പീഡിപ്പിച്ച 78 കാരന്‍ സംഭവം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. ആലുവ കീഴ്മാട് സ്വദേശി തോമസിനെ ഇരിങ്ങാലക്കുടയിലെ അനാഥാലയത്തില്‍ നിന്നാണ് പിടികൂടിയത്. 2015ലാണ് ഇയാള്‍ 11 കാരിയെ പീഡിപ്പിക്കുകയും സംഭവം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷം പെണ്‍കുട്ടി പീഢനവിവരം അധ്യാപകരോടും മാതാപിതാക്കളോടും പറയുകയായിരുന്നു.

തുടര്‍ന്ന് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ഇക്കാര്യം അറിഞ്ഞ തോമസ് അന്ന് തന്നെ ആലുവയില്‍ നിന്നും മുങ്ങി. തോമസിനെ അന്വേഷിച്ച് പൊലീസ് അയാളുടെ ബന്ധുവീടുകളില്‍ ഉള്‍പ്പെടെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് തോമസിന്റെ അടുത്ത ബന്ധുക്കളെ പൊലീസ് രഹസ്യമായി നിരീക്ഷിക്കുന്നുമുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് ഇയാള്‍ ഇരിങ്ങാലക്കുടയിലെ അനാഥാലയത്തില്‍ ഉണ്ടെന്ന് മനസിലായത്. പിന്നീട് ആലുവ ഈസ്റ്റ് സിഐ എന്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അനാഥാലയത്തിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button