Latest NewsNewsInternational

ചൈനയ്ക്ക് എതിരെ ഇന്ത്യയുമായി കൈക്കോര്‍ത്ത് അമേരിക്ക : ഇനിയുള്ള യുദ്ധം ചൈനീസ് ഉത്പ്പന്നങ്ങളില്‍

വാഷിങ്ടണ്‍: ചൈനയ്ക്ക് എതിരെ ഇന്ത്യയുമായി കൈക്കോര്‍ത്ത് അമേരിക്ക, ചൈനയ്ക്ക് എതിരെ അമേരിക്കന്‍ സേന ശക്തമായി തന്നെ നിലകൊളളുമെന്ന് വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാര്‍ക് മീഡോസ് അഭിപ്രായപ്പെട്ടു. ദക്ഷിണ ചൈന കടലിലേക്ക് അമേരിക്കന്‍ സേന രണ്ട് വിമാനവാഹിനി കപ്പല്‍ അയച്ചിട്ടുണ്ട്.അമേരിക്കന്‍ സേന തയ്യാറാണെന്ന സന്ദേശം എതിര്‍ രാജ്യങ്ങള്‍ക്ക് അങ്ങനെ നല്‍കും. ലോകത്തെ ഏറ്റവും ശക്തമായ സേന അമേരിക്കയുടേത് തന്നെയാണെന്ന് തെളിയിക്കുകയാണ് ഇതിലൂടെ തങ്ങളെന്നും മാര്‍ക് അഭിപ്രായപ്പെട്ടു.

read also : പറഞ്ഞതെല്ലാം തെറ്റ്, ഗാല്‍വാന്‍ ഏറ്റുമുട്ടലില്‍ ചൈനയ്ക്ക് 100 സൈനികരെ നഷ്ടപ്പെട്ടു ; വെളിപ്പെടുത്തലുമായി മുന്‍ ചൈനീസ് സൈനിക ഉദ്യോഗസ്ഥന്‍

ദക്ഷിണ ചൈനീസ് കടലിലെ വിവിധ രാജ്യങ്ങളിലും പ്രദേശങ്ങളിലും ചൈന നിരന്തരം സംഘര്‍ഷ പ്രതീതി സൃഷ്ടിക്കുന്നുണ്ട്. ധാതുക്കളും, എണ്ണ, പ്രകൃതി വിഭവങ്ങളാല്‍ സമ്ബന്നമാണ് ദക്ഷിണചൈന കടല്‍. ലോക വ്യാപാരമേഖലയില്‍ പ്രധാന ഭാഗമാണിത്. ഇവിടെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും ചൈന അവകാശവാദം ഉന്നയിക്കാറുണ്ട്. ഇതിനെതിരെ വിയറ്റ്‌നാം, ഫിലിപ്പൈന്‍സ്,മലേഷ്യ,ബ്രൂണായ്, തായ്വാന്‍ എന്നീ രാജ്യങ്ങള്‍ പ്രതികരിച്ചിട്ടുമുണ്ട്.

ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ ബാക്കിയായി ഇന്ത്യ ചൈനീസ് ആപ്പുകളെ നിരോധിച്ച തീരുമാനത്തില്‍ ഇന്ത്യക്കൊപ്പമാണ് അമേരിക്ക. അതിര്‍ത്തി സംബന്ധിച്ചുള്ള തര്‍ക്കം അവസാനിച്ചെങ്കിലും ഇനിയുള്ള യതാര്‍ത്ഥ യുദ്ധം ചൈനീസ് ഉത്പ്പന്നങ്ങളിന്‍മേലാണ്.

നിലവില്‍ ഗാല്‍വന്‍ വാലിയിലും ഗോഗ്രയിലുമുളള സേനയെ ചൈന കുറച്ച് ദൂരം പിന്‍വലിച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button