Latest NewsNewsInternational

ടി​ക്‌​ടോ​ക്ക് ഉ​ള്‍​പ്പ​ടെ​യു​ള്ള ചൈ​നീ​സ് ആ​പ്പു​ക​ള്‍ വി​ല​ക്കാ​നുള്ള നീക്കവുമായി അമേരിക്ക

വാ​ഷിം​ഗ്ട​ണ്‍ ടി​ക്‌​ടോ​ക്ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള ചൈ​നീ​സ് മൊ​ബൈ​ല്‍ ഫോ​ണ്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ വി​ല​ക്കാ​നൊ​രു​ങ്ങി അ​മേ​രി​ക്ക. യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ ആ​ണ് ഇക്കാര്യം അറിയിച്ചത്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ടി​ക്‌​ടോ​ക്ക് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ അ​ധി​കൃ​ത​ര്‍ ആ​ശ​ങ്ക അ​റി​യി​ച്ചി​രു​ന്നു. തുടർന്നാണ് ഇത്തരമൊരു ആലോചന വന്നത്. ഈ ​നി​ര്‍​ദേ​ശം പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ മു​ന്‍​പി​ല്‍ എ​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച്‌ ഗൗ​ര​വത്തോടെ ചിന്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: പറഞ്ഞതെല്ലാം തെറ്റ്, ഗാല്‍വാന്‍ ഏറ്റുമുട്ടലില്‍ ചൈനയ്ക്ക് 100 സൈനികരെ നഷ്ടപ്പെട്ടു ; വെളിപ്പെടുത്തലുമായി മുന്‍ ചൈനീസ് സൈനിക ഉദ്യോഗസ്ഥന്‍

നേരത്തെ ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തെ മൈക്ക് പോംപിയോ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ഈ തീരുമാനം അമേരിക്ക പിന്തുടരണമെന്നും രാജ്യത്തെ പല കോണുകളിൽ നിന്നും അഭിപ്രായം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പിന്നാലെയാണ് ചൈനീസ് ആപ്പുകൾക്കെതിരേ കടുത്ത നടപടിയിലേക്ക് അമേരിക്കൻ ഭരണകൂടവും നീങ്ങുന്നത്. ചൈനയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിൽ ടിക് ടോക് ഉൾപ്പെടെയുള്ള 59 ആപ്പുകൾ ഇന്ത്യ നിരോധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button