COVID 19KeralaNews

സ്‌റ്റേഷൻ മാസ്റ്റർക്ക് കോവിഡ്; ആര്യനാട് കെഎസ്ആർടിസി ഡിപ്പോ അടച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ആര്യനാട് ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഒരു ബന്ധു വിദേശത്ത് നിന്ന് വന്നിരുന്നു. അവരുടെ അടുത്തേക്ക് പോയില്ലെങ്കിലും അവര്‍ കൊണ്ടുവന്ന ബാഗുകൾ എത്തിച്ചത് ഇയാളായിരുന്നു.

ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മുഴുവന്‍ ജീവനക്കാരോടും ആരോഗ്യവകുപ്പുമായി ബന്ധപ്പെടാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആര്യനാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതല്ല. ഇന്ന് സര്‍വീസ് നടത്തിയ മുഴുവന്‍ ബസുകളും ഡിപ്പോയിലേക്ക് തിരിച്ചു വിളിച്ചിട്ടുണ്ട്.

ഡിപ്പോയും ബസുകളും അണുനശീകരണം നടത്തുവാനുള്ള സജ്ജീകരണം ഏര്‍പ്പെടുത്തി കഴിഞ്ഞു. ആര്യനാട് ഡിപ്പോയില്‍ നിന്നും നടത്തിവന്നിരുന്ന പ്രധാന സര്‍വീസുകള്‍ താത്ക്കാലികമായി തൊട്ടടുത്ത നെടുമങ്ങാട്, കാട്ടാക്കട എന്നീ ഡിപ്പോകളില്‍ നിന്നും നടത്തുന്നതാണ്. തിരുവനന്തപുരം സിറ്റി,വികാസ്ഭവൻ, പേരൂർക്കട ,പാപ്പനംകോട്, സെൻട്രൽ , വിഴിഞ്ഞം. ചീഫ് ഓഫീസ്, തിരു സെൻട്രൽ വർക്സ് ഷോപ്പ്(പാപ്പനംകോട്) എന്നിവയും പ്രവർത്തിക്കുന്നില്ല. ദേശീയപാത വഴി വരുന്ന സർവീസുകൾ കണിയാപുരത്ത് അവസാനിപ്പിക്കും. വെള്ളനാട് ഡിപ്പോ തീവ്രബാധിത മേഖല ആയതിനാല്‍ അവിടെനിന്നും സര്‍വീസുകള്‍ നടത്താന്‍ സാധിക്കില്ലെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button