KeralaLatest NewsNews

ഹൃദയസ്തംഭനമുള്ള രോഗികളുടെ ചികിത്സയ്ക്കായി അസ്ട്രസെനെക്കയുടെ ഫോര്‍സിഗ അംഗീകരിച്ചു

കൊച്ചി • പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രസെനെക്കയുടെ ഹൃദ്രോഗ ചികില്‍സയ്ക്കായുള്ള ഡാപാഗ്ലിഫ്‌ലോസിന് (ഫോര്‍സിഗ) സര്‍ക്കാരിന്റെ അനുമതി ലഭിച്ചു. ഹൃദ്രോഗത്തിന് സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്ന ആദ്യ ആന്റിബയോട്ടിക് മരുന്നാണിത്. ഹൃദ്രോഗ മരണവും ആശുപത്രി പ്രവേശനവും തടയുന്നതിന് ഫലപ്രദമെന്ന് തെളിഞ്ഞിട്ടുള്ള ആദ്യ മരുന്നുമാണിത്.

ഡിഎപിഎ-എച്ച്എഫ് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം. ഹൃദ്രോഗത്തെ തുടര്‍ന്നുള്ള മരണം അല്ലെങ്കില്‍ ഹൃദയാഘാതം 26 ശതമാനം കുറയ്ക്കാന്‍ ഫോര്‍സിഗ സഹായിക്കുന്നുവെന്ന് തെളിഞ്ഞിരിക്കുന്നു. ഇന്ത്യയുള്‍പ്പടെയുള്ള ഏഷ്യന്‍ മേഖലയില്‍ നിന്നുള്ളവരായിരുന്നു പഠനത്തിനു വിധേയമായ നാലിലൊന്ന് രോഗികളും. ഇന്ത്യയിലെ മുതിര്‍ന്ന ടൈപ്പ് 2 ഡയബറ്റീസ് രോഗികളില്‍ ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്താനും ഡാപാഗ്ലിഫ്‌ലോസിന്‍ (ഫോര്‍സിഗ) സഹായിക്കുന്നു. ഈ രോഗികളെ ഹൃദ്രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതുള്‍പ്പടെയുള്ള സാഹചര്യവും മരുന്ന് ഒഴിവാക്കുന്നു.

ലോകമെമ്പാടുമുള്ള 6.4 കോടി ജനങ്ങളെയും ഇന്ത്യയില്‍ കുറഞ്ഞത് 8-10 ദശലക്ഷം ആളുകളെയും ബാധിക്കുന്ന ഗുരുതരമായ ആരോഗ്യസ്ഥിതിയാണ് ഹൃദയസ്തംഭനം എന്ന് അസ്ട്രസെനെക ഫാര്‍മ ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഗഗന്‍ദീപ് സിംഗ് പറഞ്ഞു. ഇന്ത്യയിലെ ത്വരിതപ്പെടുത്തിയ റെഗുലേറ്ററി അംഗീകാരം രോഗികള്‍ക്ക് അവരുടെ രോഗം കുറയ്ക്കുന്നതിനും കൂടുതല്‍ കാലം ജീവിക്കുന്നതിനും സഹായിക്കുന്നതിന് ആവശ്യമായ ചികിത്സ നല്‍കും, ഗഗന്‍ദീപ് സിംഗ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ ഹൃദയാഘാതത്തിന് നിലവില്‍ ചികില്‍സ പരിമിതമാണെന്നും രോഗത്തിന് മികച്ച ചികില്‍സയാണ് ഇപ്പോഴത്തെ ആവശ്യമെന്നും ഡാപാഗ്ലിഫ്‌ലോസിന്റെ അംഗീകാരത്തോടെ ഇതിന് പരിഹാരമായിരിക്കുകയാണെന്നും ഇത് രോഗികള്‍ക്ക് ആശ്വാസവും അനുകൂല ചികില്‍സ നല്‍കുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണയും നല്‍കുന്നുവെന്ന് കൊച്ചി ലിസി ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. ജാബിര്‍ അബ്ദുള്ളക്കുട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button