Latest NewsNewsIndia

മാസ്‌കും സാമൂഹിക അകലവുമില്ലാതെ വിവാഹ ഘോഷയാത്ര; വധൂവരന്‍മാരുടെ കുടുംബത്തിന് 50,000 രൂപ പിഴ

ഭുവനേശ്വർ : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങുമ്പോൾ മാസ് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ആരോ​ഗ്യപ്രവർത്തകർ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഈ നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി ഒഡീഷയിൽ ഒരു ആഢംബര വിവാഹം നടന്നിരിക്കുകയാണ്. ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം.

സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയുമാണ് വിവാഹ ഘോഷയാത്രയിൽ ആളുകൾ പങ്കെടുത്തത്. ഇത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ വധൂവരന്മാരുടെ കുടുംബങ്ങൾക്ക് 50,000 രൂപയാണ് പിഴയായി ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥർ ചുമത്തിയത്. നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഇരു കുടുംബങ്ങൾക്കുമെതിരെ പൊലീസ് പരാതി രജിസ്റ്റർ ചെയ്തതായി ഹിന്ദു റിപ്പോർട്ട് ചെയ്തു.

വിവാഹങ്ങൾക്ക് കൃത്യമായ മാർ​ഗ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. എന്നാൽ പലയിടങ്ങളിലും സർക്കാർ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ല. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ ഒഡീഷയിൽ നിന്ന് പുറത്തുവരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button