Latest NewsIndia

ഒൻപത് മുതല്‍ പന്ത്രണ്ടാംക്ലാസ് വരെയുള്ള സിലബസ് 30 ശതമാനം വെട്ടിക്കുറച്ച്‌ സിബിഎസ്‌ഇ

കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായിരുന്നു ഈ നടപടി. പിന്നീട് മാര്‍ച്ച്‌ 24-ന് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.

ന്യൂഡല്‍ഹി : കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സിലബസ് 30 ശതമാനം വെട്ടിക്കുറച്ച്‌ സിബിഎസ്‌ഇ. എന്നാല്‍ പ്രധാനപാഠഭാഗങ്ങളെല്ലാം നിലനിര്‍ത്തുമെന്നും സിബിഎസ്‌ഇ വ്യക്തമാക്കി. ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാംക്ലാസ് വരെയുള്ള സിലബസ്സിലാണ് കാര്യമായ വെട്ടിക്കുറയ്ക്കല്‍ നടത്തിയത്. പഠനഭാരവും, പഠിപ്പിക്കാന്‍ അധ്യാപകരുടെ മേല്‍ വരുന്ന ഭാരവും കുറയ്ക്കാനാണ് തീരുമാനമെന്ന് കേന്ദ്രമാനവവിഭവശേഷി മന്ത്രി രമേശ് പൊക്രിയാല്‍ നിഷാങ്ക് വ്യക്തമാക്കി.
”പ്രധാനപാഠഭാഗങ്ങളും വിഷയങ്ങളും സിലബസ്സില്‍ നിലനിര്‍ത്തും. ഉപരിപഠനത്തിന് തടസ്സമുണ്ടാകാത്ത രീതിയിലാകും സിലബസ് പരിഷ്കരണം”, എന്നും മന്ത്രി അറിയിച്ചു.

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ കഴിഞ്ഞ നാല് മാസമായി അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിബിഎസ്‌ഇ സ്കൂള്‍ സിലബസ് കാര്യമായി പരിഷ്കരിക്കാന്‍ ഒരുങ്ങുന്നത്. മാര്‍ച്ച്‌ 16 മുതല്‍ രാജ്യത്തെ എല്ലാ സര്‍വകലാശാലകളും സ്കൂളുകളും അടഞ്ഞുകിടക്കുകയാണ്. കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായിരുന്നു ഈ നടപടി. പിന്നീട് മാര്‍ച്ച്‌ 24-ന് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.

‘മുഖ്യമന്ത്രിയുടെ ഗൾഫ് യാത്രകളിൽ കേരളത്തിന് ഗുണമില്ലെങ്കിലും സിപിഎമ്മിനു ഗുണമുണ്ട്, സ്വപ്ന സുരേഷിനെ ഇപ്പോൾ സംരക്ഷിക്കുന്നത് പാർട്ടി ഉന്നതന്റെ സിനിമാ നടൻ കൂടിയായ പുത്രൻ ‘ – സന്ദീപ് വാര്യർ

മൂന്ന് തവണ ഇത് നീട്ടുകയും പിന്നീട് അണ്‍ലോക്ക് പ്രക്രിയ ആരംഭിക്കുകയും ചെയ്തെങ്കിലും സ്കൂളുകളും കോളേജുകളും അടഞ്ഞുതന്നെ കിടക്കുകയാണ്. ഐസിഎസ്‌ഇയും സമാനമായ രീതിയില്‍ സിലബസ് വെട്ടിക്കുറച്ചിരുന്നു. 25 ശതമാനമാണ് ഐസിഎസ്‌ഇ സിലബസ് വെട്ടിക്കുറച്ചത്. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ വഴി പല സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്കൂളുകളും ക്ലാസ്സുകള്‍ തുടങ്ങിയെങ്കിലും ഫലപ്രദമായ രീതിയില്‍ എല്ലാ വിദ്യാ‍ര്‍ത്ഥികള്‍ക്കും ഇത് എത്തിക്കുന്നതിലുള്ള പ്രശ്നങ്ങളുള്ളതിനാലും നേരിട്ടുള്ള ക്ലാസ്സുകള്‍ നടത്തുന്നതില്‍ ബുദ്ധിമുട്ടുള്ളതിനാലും സിലബസ് കുറയ്ക്കുന്നുവെന്നാണ് ബോര്‍ഡുകള്‍ വ്യക്തമാക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close