COVID 19KeralaLatest NewsNews

ചാലക്കുടി നഗരസഭയെ കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി

ചാലക്കുടി • കോവിഡ് 19 രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് ചാലക്കുടി നഗരസഭയിലെ എല്ലാ ഡിവിഷനുകളേയും ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളേയും കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു. അതേസമയം, കുന്നംകുളം നഗരസഭയിലെ ഏഴ്, 10, 11, 15, 17, 19, 25, 26 എന്നീ എട്ട് ഡിവിഷനുകളിലും തൃശൂർ കോർപറേഷനിലെ 35, 49, 51 ഡിവിഷനുകളിലും ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ 11, 12 വാർഡുകളിലും കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണം തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button