Latest NewsNewsIndia

രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം ഏഴു ലക്ഷം കടന്നു: ഇന്നലത്തെ അപേക്ഷിച്ച്‌ കോവിഡ് കേസുകളില്‍ നേരിയ കുറവ്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഏഴു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 22,252 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 7,19,665 പേര്‍ക്കാണ് ഇതുവരെ കൊറോണ ബാധിച്ചത്. ഇന്നലത്തെ അപേക്ഷിച്ച്‌ കോവിഡ് കേസുകളില്‍ നേരിയ കുറവുണ്ട്. ഇന്നലെ കാല്‍ലക്ഷത്തോളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 467 പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ ആകെ എണ്ണം 20000 കടന്നു.

Read also: അമേരിക്ക ഉൾപ്പെടെ ലോകമെമ്പാടും സംഭവിച്ചു കൊണ്ടിരിക്കുന്ന വൻതകർച്ചകൾക്ക് കാരണം ചൈന ; രൂക്ഷവിമർശനവുമായി ട്രംപ്

കോവിഡ് സ്ഥിരീകരിച്ചവരില്‍ 2,59,557 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 4,39,948 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. മഹാരാഷ്ട്രയില്‍ ഇന്നലെ 5,368 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 204 പേർ മരിച്ചു. 2,11,987പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 87,681പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button