KeralaLatest NewsNews

സ്വര്‍ണക്കടത്ത് കേസില്‍ സമഗ്രാന്വേഷണം വേണം, തെറ്റ് ചെയ്ത ഒരാളും രക്ഷപ്പെടരുതെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : സ്വർണ കടത്ത്​ കേസിൽ സമഗ്ര അന്വേഷണം നടത്തി മാതൃകാപരമായ നിയമനടപടി സ്വീകരിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.കേസുമായി ബന്ധപ്പെട്ട ആര്‍ക്കും എല്‍.ഡി.എഫിന്റെയോ സര്‍ക്കാരിന്റെയോ യാതൊരു സഹായവും ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തെറ്റ് ചെയ്തവര്‍ ആരായാലും രക്ഷപ്പെടാന്‍ പോകുന്നില്ല. അത്തരം നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ചിലര്‍ പാര്‍ട്ടിക്കെതിരേ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും രാഷ്ട്രീയലക്ഷ്യത്തോടെ ഉന്നയിക്കുന്ന ആരോപണങ്ങളാണിതെന്നും പ്രസ്താവനയില്‍ കോടിയേരി പറയുന്നു.

കേസിലെ എല്ലാ വസ്​തുതകളും കേന്ദ്ര ഏജൻസിയായ കസ്​റ്റംസ്​ പുറത്തുകൊണ്ടുവരുമെന്ന്​ പ്രതീക്ഷിക്കുന്നതായും കോടിയേരി പ്രസ്​താവനയിലൂടെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button