KeralaLatest NewsNews

മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തേക്കും

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തേക്കും. കോണ്‍സുലേറ്റില്‍ നിന്ന്​ പുറത്താക്കിയ സ്വപ്​ന സുരേഷിനെ ഐ.ടി വകുപ്പില്‍ നിയമിച്ചതിലും സ്വര്‍ണക്കടത്ത്​ കേസുമായി ബന്ധപ്പെട്ടുമാണ് അന്വേഷണം നടത്തുന്നത്. കേസിലെ മുഖ്യ ആസൂത്രക എന്ന് കരുതപ്പെടുന്ന സ്വപ്ന സുരേഷും ശിവശങ്കര്‍ ഐ.എ.എസും തമ്മില്‍ വ്യക്തിപരമായ അടുപ്പമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കസ്റ്റംസ് ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് ശിവശങ്കര്‍ ഇന്നലെ പ്രതികരിച്ചിരുന്നു.അതേസമയം

Read also: ഉന്നതരുമായി ബന്ധം സ്ഥാപിക്കുന്നത് കോണ്‍സുലേറ്റില്‍ ജോലി ചെയ്യുമ്പോൾ: നക്ഷത്ര ഹോട്ടലുകളിലെ പാര്‍ട്ടികളിലെ സ്ഥിരം സാന്നിധ്യം: കേരളം സന്ദര്‍ശിച്ച അറബ് നേതാക്കളുടെ സംഘത്തില്‍ പലപ്പോഴും അംഗം: സ്വര്‍ണ്ണ കടത്ത് കേസിലെ പ്രതി സ്വപ്‌നയുടെ ജീവിതം

ആരോപണ വിധേയനായ ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സ്വപ്​നയുടെ നിയമനത്തെക്കുറിച്ച്‌​ അറിയില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. തന്റെ കീഴിലുള്ള ഐ.ടി വകുപ്പില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന സ്വപ്നയെ ഉന്നത പദവിയില്‍ നിയമിച്ചതില്‍ മുഖ്യമന്ത്രി ശിവശങ്കറിനോട് വിശദീകരണം തേടിയേക്കും. സി.ഇ.ഒ പദവിയിലാണ് സ്വപ്നയെ നിയമിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button