KeralaLatest NewsIndia

സ്വപ്ന പലരെയും കള്ളക്കേസിൽ കുടുക്കി, യുവതിയെ നിർബന്ധിച്ചു മദ്യം കുടിപ്പിക്കാൻ ശ്രമിച്ചു, സ്വപ്‌നയ്ക്കായി മുഖ്യമന്ത്രിയുടെ വിശ്വസ്ഥന്റെ ഇടപെടല്‍ നിരവധിതവണ

ഇയാള്‍ ഹൈക്കോടതിയെ സമീപിക്കുകയും കേസ് അന്വേഷണം കോടതി ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ വ്യാജ കത്താണെന്ന് കണ്ടെത്തിയിരുന്നു.

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് വിമാനത്താവളത്തിലും സര്‍ക്കാര്‍ തലത്തിലും ഉന്നത ബന്ധമെന്നു മാധ്യമ റിപോർട്ടുകൾ . തിരുവനന്തപുരത്ത് എയര്‍ ഇന്ത്യ സ്റ്റാറ്റ്‌സില്‍ ജോലി നോക്കവെ മറ്റൊരു ഉദ്യോഗസ്ഥനെതിരെ വ്യാജ കത്ത് എഴുതി അദ്ദേഹത്തെ നിയമ നടപടികളില്‍ കുടുക്കാന്‍ സ്വപ്ന ശ്രമം നടത്തിയിരുന്നു.ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ മറ്റൊരു സ്ഥലത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഇതോടെ ഇയാള്‍ ഹൈക്കോടതിയെ സമീപിക്കുകയും കേസ് അന്വേഷണം കോടതി ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ വ്യാജ കത്താണെന്ന് കണ്ടെത്തിയിരുന്നു.

ഇതിനു ശേഷമാണ് യുഎഇ കോണ്‍സുലേറ്റില്‍ പിആര്‍ഒ ആയി സ്വപ്ന ജോലിക്ക് കയറിയത്. അവിടെ നിന്നാണ് പ്രന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരന്റെ കൂടെ ഐടി വകുപ്പില്‍ ജോലി നോക്കുന്നത്. ഭരണ കക്ഷിയിലെ നേതാക്കളുമായി അടുത്ത ബന്ധമാണ് സ്വപ്നക്ക്. ഒരു പ്രാവശ്യം സ്വര്‍ണ്ണം കടത്തുമ്പോള്‍ 15 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെ ഇവര്‍ക്ക് ലഭിച്ചിരുന്നു. എയര്‍ ഇന്ത്യാ സ്റ്റാറ്റ്‌സില്‍ ജോലി നോക്കിയിരുന്നതിനാല്‍ വിമാനത്താവളത്തില്‍ സ്വാധീനം. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ളതിനാല്‍ പോലീസിലും മറ്റും ഉന്നത ബന്ധം. അതിനാല്‍ സ്വര്‍ണ്ണക്കടത്തിലും സുഗമമായ വഴിയും.

ഒരു മാസം പത്ത് തവണവരെ സ്വര്‍ണ്ണം കടത്തും. കോറോണ കാലത്ത് തന്നെ നാലു തവണയാണ് സ്വര്‍ണ്ണം കടത്തിയത്. ഈ അടുത്ത കാലത്ത് പൂവ്വാര്‍ റിസോര്‍ട്ടില്‍ വച്ച്‌ നടന്ന വിരുന്ന് സല്‍ക്കാരത്തില്‍ സ്വപ്നയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും ശിവശങ്കര്‍ ഇടപെട്ട് പരാതി മുക്കുകയായിരുന്നു. വിരുന്ന് സല്‍ക്കാരത്തില്‍ സ്വപ്നയുടെ സഹോദരന്റെ ഭാര്യയെ നിര്‍ബ്ബന്ധിപ്പിച്ച്‌ മദ്യം കഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ പരാതിയാണ് മുക്കിയത്.

ഒരു ഇടപാടില്‍ സ്വപ്ന സുരേഷിന് ലഭിച്ചത് 10 ലക്ഷം , സരിത്തിന് 15 ലക്ഷം: സ്വര്‍ണം കടത്തിയത് ഭക്ഷ്യവസ്തുക്കളെന്ന പേരില്‍, സംഭവത്തിൽ കൂടുതൽ പ്രതികൾ

കോണ്‍സുലേറ്റ് സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നിന്റെ സംഘാടകയും സ്വപ്നയാണ്. മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും ക്ഷണിക്കുന്നത് സ്വപ്നയായിരുന്നു. വിമാനത്തവാളത്തിലെയും കസ്റ്റംസിലെ ഉദ്യോഗസ്ഥരും സ്വര്‍ണ്ണക്കടത്തില്‍ സഹായിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച്‌ അന്വേഷണം നടത്തി വരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button