Latest NewsNewsInternational

കൊറോണ പ്രതിരോധം : മലക്കം മറിഞ്ഞ് കിം ജോങ് ഉന്‍

സോള്‍ : കൊറോണ പ്രതിരോധം ,മലക്കം മറിഞ്ഞ് കിം ജോങ് ഉന്‍. കൊറോണ വൈറസ് ഒരാള്‍ക്കു പോലും ബാധിച്ചില്ലെന്ന് പറയുമ്പോഴും കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടം തുടരാന്‍ ആഹ്വാനം ചെയ്തു കിം ജോങ് ഉന്‍. അതിനിടെയാണ് കൊറോണയ്ക്കെതിരെ ജാഗ്രത തുടരണമെന്ന ഭരണാധികാരി കിം ജോങ് ഉന്നിന്റെ പ്രസ്താവന പുറത്തു വന്നിരിക്കുന്നത്. ഈ വര്‍ഷം തുടക്കത്തില്‍തന്നെ അതിര്‍ത്തികള്‍ അടക്കുകയും വിനോദസഞ്ചാരം നിരോധിക്കുകയും ചെയ്ത രാജ്യമാണ് ഉത്തര കൊറിയ. കൊറോണയക്ക് സമാനമായ ലക്ഷണങ്ങള്‍ കാണിക്കുന്നവരെ ക്വാറന്റീന്‍ ചെയ്യാന്‍ ആരോഗ്യ പ്രവര്‍ത്തകരെയും സജ്ജമാക്കിയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

Read Also : കൊവിഡ് 19 ലോകമാകെ പടരുമ്പോഴും ഉത്തര കൊറിയ ശക്തമാണെന്ന് മിസൈലിലൂടെ തെളിയിക്കുന്ന തിരക്കിൽ കിം ജോങ് ഉന്‍

ജാഗ്രത പാലിക്കാന്‍ കിം ആവശ്യപ്പെട്ടതായും ഏജന്‍സി റിപ്പോര്‍ട്ട് പറയുന്നു. ഉദ്യോഗസ്ഥരുടെ അലംഭാവത്തെയും അടിയന്തിര വൈറസ് വിരുദ്ധ നിയമത്തിന്റെ ലംഘനത്തെയും കിം പോളിറ്റ് ബ്യൂറോ യോഗത്തില്‍ വിമര്‍ശിച്ചതായും ഔദ്യോഗിക ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു.

അതേ സമയം ആണവായുധങ്ങളുടെയും മിസൈല്‍ പദ്ധതികളുടെയും പേരില്‍ അമേരിക്കന്‍ വിലക്കുകള്‍ നേരിടുന്ന ഉത്തര കൊറിയ സ്വയം പ്രഖ്യാപിത ലോക്ഡൗണിലൂടെ കൂടുതല്‍ സാമ്പത്തിക പ്രശ്നത്തിലേക്ക് നീങ്ങുകയാണെന്ന് വിദഗ്ധര്‍ പറയുന്നു. ഉത്തരകൊറിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ചൈനയുമായുള്ള അതിര്‍ത്തി പൂര്‍ണമായും അടച്ചിട്ടിരുന്നതും സ്ഥിതിഗതികള്‍ രൂക്ഷമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button