Latest NewsKeralaIndia

“പ്രവാസികള്‍ വരണമെന്ന് നിര്‍ബന്ധമില്ല, പക്ഷെ സ്വര്‍ണം വരണം” : പരിഹാസവുമായി മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ്

സ്വര്‍ണ കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച്‌ മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ്. പ്രവാസികളെ തിരികെയെത്തിക്കുന്നതില്‍ പിണറായി സര്‍ക്കാരെടുക്കുന്ന നിഷേധാത്മക നിലപാടോട് ബന്ധിപ്പിച്ചാണ് ജേക്കബ് തോമസ് സര്‍ക്കാരിനെ പരിഹസിച്ചത്. ‘മുഖ്യ വികസന മാര്‍ഗം’ എന്ന തലക്കെട്ടില്‍ ഫേസ്​ബുക്കിലിട്ട കുറിപ്പിലാണ്​ ജേക്കബ്​ തോമസ്​ സര്‍ക്കാറിനെ വിമര്‍ശിച്ചത്​. ‘സ്വര്‍ണം പ്രവാസി നാട്ടില്‍ നിന്നു വരണം.

ഡിപ്ലോമാറ്റിക് സ്വർണ്ണക്കടത്ത്: 16 തവണയായി 200 കോടിയുടെ സ്വര്‍ണം കടത്തി, വലയ്ക്ക് പുറത്തുള്ളത് വമ്പന്മാർ

പ്രവാസികള്‍ വരണം എന്ന്​ നിര്‍ബന്ധമില്ല ! സവര്‍ണത്തിളക്കത്തോടെ നാം മുന്നോട്ട്​ ! ‘ -എന്നായിരുന്നു ഒരു ഡയറിയുടെ പേജില്‍ എഴുതിയ കുറിപ്പ്​. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട നടന്നത്. പതിനഞ്ചു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് പിടികൂടിയത്. യുഎഇ കോണ്‍സുലേറ്റിലേക്കുള്ള പാഴ്‍സലില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button