KeralaLatest NewsNews

യുവാവിനെയും യുവതിയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന

ആലപ്പുഴ: യുവാവിനെയും യുവതിയെയും വാടക വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സൂചന. ആലപ്പുഴയിലെ ചെന്നിത്തലയിലാണ് പത്തനംതിട്ട കുരമ്ബാല സ്വദേശിയായ ജിതിന്‍ (30), മാവേലിക്കര വെട്ടിയാര്‍ സ്വദേശിനി ദേവിക (20) എന്നിവരെ മരിച്ച നിലയില്‍ കണ്ടത്. ജിതിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു ദേവികയുടെ മൃതദേഹം. അതേസമയം, ഇരുവരും വിവാഹിതരല്ലെന്നാണ് പൊലീസ് പറയുന്നത്.

Read Also : 16 നും 75 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ബലാത്സംഗം; ഒടുവിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന കേസിൽ സിരീയല്‍ കില്ലറിന് ശിക്ഷ വിധിച്ചു

മൂന്നുമാസം മുന്‍പാണ് ഇവര്‍ ചെന്നിത്തലയില്‍ എത്തിയത്. ഇന്ന് രാവിലെ പെയിന്റിങ് കരാറുകാരന്‍ ജിതിന്‍ ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് തിരക്കി വീട്ടില്‍ എത്തിയപ്പോള്‍ ആണ് മരിച്ച നിലയില്‍ കണ്ടത്.രണ്ട് വര്‍ഷം മുന്‍പ് ജിതിനോടൊപ്പം ദേവിക ഇറങ്ങി പോയതിനു കുറത്തികാട് പോലീസ് ജിതിനെതിരെ പോക്‌സോ കേസ് എടുത്തിട്ടുണ്ട്. പിന്നീട് ദേവിക ദാസ് ബാലിക സദനത്തില്‍ താമസിക്കുകയായിരുന്നു. പ്രായപൂര്‍ത്തി ആയതിനു ശേഷം വീണ്ടും ദേവിക ജിതിനോടൊപ്പം പോകുകയും. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button