KeralaLatest NewsNews

സ്ഥാനം തെറിച്ചു: എം. ശിവശങ്കർ അവധിയിൽ പ്രവേശിച്ചു

മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് എം. ശിവശങ്കറിനെ മാറ്റി. പകരം ശുചിത്വ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ മിർ മുഹമ്മദിന് അധിക ചുമതല നൽകി. സ്വർണക്കടത്തു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നതിനു പിന്നാലെയാണ് ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്. അതേസമയം ഐടി സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയിട്ടില്ല. ഇതിനിടെ എം. ശിവശങ്കർ അവധിക്ക് അപേക്ഷ നൽകി. ആറ് മാസത്തേക്കാണ് അവധി അപേക്ഷിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button