KeralaLatest NewsNews

സ്വപ്‌നാ സുരേഷ് – സ്വര്‍ണം കള്ളക്കടത്ത് വിഷയം : പിണറായി സര്‍ക്കാറിനെതിരെ സിനിമാ രംഗത്തുള്ളവരും

കൊച്ചി : ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോഗ്രാം സ്വര്‍ണം കള്ളക്കടത്ത് , പിണറായി സര്‍ക്കാറിനെതിരെ സിനിമാ രംഗത്തുള്ളവരും. സര്‍ക്കാരിനെ വിമര്‍ശിച്ച് മിഥുന്‍ മാനുവലും അരുണ്‍ ഗോപിയുമാണ് രംഗത്ത് എത്തിയിരിക്കുന്നത്. സര്‍ക്കാര്‍ നല്ലത് ചെയ്തപ്പോള്‍ കയ്യടിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്ത വീഴ്ചയാണെന്നും മിഥുന്‍ പറഞ്ഞു. വകുപ്പിലെ നീക്കങ്ങളറിയാതെ പിന്നെ എങ്ങനെയാണ് ജനജീവിതം അറിയുകയെന്നായിരുന്നു അരുണ്‍ ഗോപിയുടെ ചോദ്യം.

Read Also : സ്വപ്‌നയ്ക്ക് ഉന്നതരുമായി അടുത്തബന്ധം : വ്യവസായികളും രാഷ്ട്രീയക്കാരും കുടുങ്ങും : കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചതോടെ പുറത്തുവരുന്നത് ഏറെ നിര്‍ണായക വിവരങ്ങള്‍

മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയും ഒരേ തൂവല്‍ പക്ഷികള്‍ ആയി മാറുന്ന ഈ ഫൈനല്‍ ട്വിസ്റ്റ് ഒരുമാതിരി ആര്‍ക്കും ഊഹിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.. പിണറായി സാര്‍, നല്ലത് നിങ്ങള്‍ ചെയ്തപ്പോള്‍ എല്ലാംതന്നെ കയ്യടിച്ചിട്ടുണ്ട്.. പക്ഷേ, ഇപ്പോള്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്ത വീഴ്ചയായിപ്പോയി.. സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞില്ല എന്ന ജാഗ്രത ഒട്ടുമില്ലാത്ത തരത്തിലുള്ള മറുപടികള്‍ ഈ കേസില്‍ മതിയാവില്ല.. ഉപ്പുതീനികള്‍ ആര് തന്നെ ആയാലും വെള്ളം കുടിച്ചേ മതിയാകൂ.. കഷ്ടം.. എന്നായിരുന്നു സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞത്.

കാലചക്രം ഉരുളുകയാണ്.. ആരും വിമര്‍ശനത്തിന് അതീതരല്ല.. തെറ്റു ചെയ്തത് ആരായാലും വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണേലും ഉത്തരം ഉണ്ടാകണം.. ഭരിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് നിങ്ങള്‍ തന്നെ പറയുമ്പോള്‍, നിങ്ങളെ ഭരണം ഏല്‍പ്പിക്കുന്നത് ജനങ്ങളാണെന്നു ഞങ്ങള്‍ തന്നെ പറയുമ്പോള്‍ ഉത്തരം അനിവാര്യമാണ് വകുപ്പിലെ നീക്കങ്ങളറിയാതെ പിന്നെ എങ്ങനെയാണ് ജനജീവിതം അറിയൂവെന്നും അരുണ്‍ ഗോപി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button