Latest NewsNewsIndia

സ്ഥിതി നിയന്ത്രണ വിധേയം? ധാ​രാ​വി​യി​ല്‍ പു​തു​താ​യി ഒ​രാ​ള്‍​ക്കു മാ​ത്രം കോ​വി​ഡ്; ഉദ്ധവ് സർക്കാർ കരകയറുന്നു

മും​ബൈ: ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ചേ​രി​യാ​യ മും​ബൈ​യി​ലെ ധാ​രാ​വി​യി​ല്‍ കോവിഡ് നിയന്ത്രണ വിധേയമാകുന്നതായി റിപ്പോർട്ട്. പു​തി​യ കോ​വി​ഡ് കേ​സ് ഒ​ന്നു മാ​ത്രമാണ് റിപ്പോർട്ട് ചെയ്‌തത്‌. ചൊ​വ്വാ​ഴ്ച ഒ​രാ​ള്‍ മാ​ത്ര​മാ​ണ് ഇ​വി​ടെ പോ​സി​റ്റീ​വാ​യ​തെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.

മൂ​ന്നു മാ​സ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണു ധാ​രാ​വി​യി​ലെ പു​തി​യ കോ​വി​ഡ് പോ​സി​റ്റീ​വ് ക​ണ​ക്ക് ഒ​ന്നി​ലെ​ത്തു​ന്ന​ത്. ഏ​പ്രി​ല്‍ അ​ഞ്ചി​നാ​ണ് ഇ​തി​നു മു​ന്പ് ഒ​രു കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തെ​ന്നു സ​ര്‍​ക്കാ​ര്‍ വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ജ​ന​ങ്ങ​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന ധാ​രാ​വി​യി​ല്‍ ഇ​തു​വ​രെ 2335 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. അ​തേ​സ​മ​യം, മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 5134 കോ​വി​ഡ് കേ​സു​ക​ളാ​ണ് പു​തു​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 2,17,121 ആ​യി. 9,250 പേ​രാ​ണ് സം​സ്ഥാ​ന​ത്തു​മാ​ത്രം മ​രി​ച്ച​ത്.

അതേസമയം, കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തിഴ്‌നാട്ടില്‍ ഇന്ന് 3616പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 65 മരണം റിപ്പോര്‍ട്ട് ചെയ്തു, 1,18,594പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1,636പേര്‍ മരിച്ചു. 45,839പേരാണ് ഇനി ചികിത്സയിലുള്ളത്. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലെത്തിയ 9പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ALSO READ: ‘ഡ്രീം കേരള ‘ പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോൾ ഇത്രയും സ്വർണ്ണം പ്രവാസ നാട്ടിൽ നിന്ന് കടത്തി കൊണ്ടു വരുമെന്ന് ‘സ്വപ്ന’ ത്തിൽ പോലും കരുതിയതല്ല;- എംകെ മുനീര്‍

മറ്റൊരു അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ ഇന്ന് 1,496പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്, 15 മരണം സംഭവിച്ചു. 26,815പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 11,098പേരാണ് രോഗമുക്തരായത്. 416പേര്‍ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button