Latest NewsNewsInternational

ഓഫീസ് ജീവനക്കാരിയെ വിവിധ അവസരങ്ങളില്‍ ലൈംഗികമായി ഉപദ്രവിച്ചു ; മാനേജര്‍ക്കെതിരെ കേസ്

ഓഫീസ് ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ച് മാനേജര്‍ക്കെതിരെ ദുബായ് കോടതിയില്‍ കേസെടുത്തു. 45 കാരനായ ഏഷ്യക്കാരന്‍ മാനേജര്‍, കഴിഞ്ഞ വര്‍ഷം നവംബര്‍ 10 മുതല്‍ ജനുവരി 8 വരെ വിവിധ അവസരങ്ങളില്‍ പരാതിക്കാരിയോട് ഓഫീസിലും കാറിലും മറ്റ് സ്ഥലങ്ങളിലും വച്ച് മോശമായി പെരുമാറിയെന്ന് പരാതിയില്‍ പറയുന്നു. അല്‍ ഖുസൈസ് പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്.

പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണത്തിനിടെ 25 കാരിയായ ഏഷ്യക്കാരിയായ പരാതിക്കാരി പ്രതിയുടെ കമ്പനിയില്‍ ജോലി ചെയ്യുകയാണെന്ന് പറഞ്ഞു. പൂര്‍ണ്ണ വിശ്വാസത്തോടെ അവളുമായി ഒരു ബന്ധം വേണമെന്ന് മാനേജര്‍ അവളോട് പറഞ്ഞതായി പരാതിക്കാരി പറഞ്ഞു.

‘തന്നെ സ്‌നേഹിച്ചതിനാലാണ് അദ്ദേഹം തന്നെ ജോലിക്കെടുത്തതെന്ന് അദ്ദേഹം തന്നോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബര്‍ 10 ന്, ജന്മദിനം ആഘോഷിക്കുന്നതിനായി കുടുംബത്തോടൊപ്പം ചേരാന്‍ അദ്ദേഹം തന്നെ ക്ഷണിച്ചു. എന്നിരുന്നാലും, താന്‍ റെസ്റ്റോറന്റില്‍ ചെന്നപ്പോള്‍, താനും അയാളും മാത്രമെ ഒള്ളൂ എന്ന് താന്‍ മനസിലാക്കിയെന്നും തന്നോട് ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തെക്കുറിച്ച് പറഞ്ഞെന്നും എല്ലാ ദിവസവും തന്റെ ഓഫീസിലേക്ക് വിളിക്കുമെന്നും പരാതിക്കാരി അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞു.

‘അവിടെവെച്ച് അദ്ദേഹം തന്നെ ലൈംഗികമായി ഉപദ്രവിക്കുമായിരുന്നു. 2019 ഡിസംബര്‍ 15 ന് ഒരു ഉദ്യോഗസ്ഥന്റെ പാസ്പോര്‍ട്ട് കൊണ്ടുവരാന്‍ അദ്ദേഹം തന്നെ ഓഫീസിലേക്ക് വിളിച്ചു. എന്നാല്‍ താന്‍ പാസ്പോര്‍ട്ട് പുറത്തെടുക്കുമ്പോള്‍ പ്രതി തന്നെ കയറിപിടിക്കുകയായിരുന്നുവെന്നും പിന്നീട് തന്നെ വിളിച്ചു സംഭവം ആവര്‍ത്തിക്കില്ലെന്ന് പറയുകയും പിന്നീട് തങ്ങള്‍ക്കിടയില്‍ സംഭവം നിലനിര്‍ത്താന്‍ തന്നോട് ആവശ്യപ്പെട്ടുവെന്നും പരാതിക്കാരി പറയുന്നു.

പിന്നീട് ആരും അടുത്തില്ലാത്ത സമയത്ത് അദ്ദേഹം തന്നെ ഉപദ്രവിച്ചതായും അവര്‍ പറഞ്ഞു ‘കഴിഞ്ഞ ഡിസംബറില്‍, സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് കുറച്ച് സാധനങ്ങള്‍ വാങ്ങാന്‍ അദ്ദേഹം തന്നെ അയച്ചു. ഞാന്‍ കടയില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍, തന്നെ വീട്ടിലേക്ക് ഇറക്കിവിടാന്‍ അവന്‍ കാത്തുനില്‍ക്കുന്നതായി ഞാന്‍ കണ്ടു. എന്നാല്‍ അയാള്‍ തന്റെ കാര്‍ ഇരുട്ടില്‍ നിര്‍ത്തി തന്നെ ഉപദ്രവിച്ചു.’ പരാതിക്കാരി പറഞ്ഞു.

യുഎഇയിലെ നിയമത്തെക്കുറിച്ച് തനിക്ക് അറിവില്ലാത്തതിനാലും ഇവിടെ ബന്ധുക്കളില്ലാത്തതിനാലും പറ്റിയ അബദ്ധമാണെന്ന് പ്രതി പറഞ്ഞു. എന്നാല്‍ 29 കാരനായ ഒരു ഏഷ്യന്‍ ജോലിക്കാരന്‍ മാനേജര്‍ ഇരയെ ഉപദ്രവിക്കുന്നത് താന്‍ കണ്ടതായി അന്വേഷണ ഉദ്യോഗസ്ഥരോട് സ്ഥിരീകരിച്ചു. ‘പരാതിക്കാരിയുമായി ഒരു പ്രശ്‌നം പരിഹരിക്കാനും സഹായിക്കുന്നതിനും അവള്‍ തനിനെതിരെ പരാതിപ്പെടാതിരിക്കാനുമായി ഒരിക്കല്‍ അയാള്‍ എനിക്ക് 40,000 ദിര്‍ഹം വാഗ്ദാനം ചെയ്തുവെന്ന് അയാള്‍ പറഞ്ഞു. വിചാരണ ജൂലൈ 13 നും തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button