KeralaLatest NewsNews

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് 24 വയസുകാരൻ

കൊല്ലം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. കൊല്ലം സ്വദേശിയായ 24 വയസുകാരൻ ആണ് മരിച്ചത്. ഇന്ന് പരിശോധനാ ഫലം വന്നപ്പോൾ കോവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം, സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുളള കോവിഡ് രോഗബാധ ഉയരുന്നതിൽ ആരോഗ്യ വകുപ്പ് ആശങ്കയിലാണ്. ഇന്നലെ 35 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 17 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 6 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ 4 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 3 പേര്‍ക്കും, കൊല്ലം ജില്ലയിലെ 2 പേര്‍ക്കും, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് ജില്ലയിലെ ഓരോരുത്തര്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ജൂണ്‍ 30 വരെയുളള കണക്കുകള്‍ പ്രകാരം ഉറവിടം അറിയാത്ത 41 കേസുകള്‍ ആണ് സംസ്ഥാനത്തുളളത്. 18 കേസുകളുടെ ഉറവിടം അജ്ഞാതമാണ്. മറ്റുളളവയില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.അതേസമയം, തിരുവനന്തപുരത്ത് സമൂഹ വ്യാപനം നടന്നു കഴിഞ്ഞോയെന്ന ആശങ്കയിലാണ് ആരോഗ്യ വിദഗ്‌ദ്ധർ. ആശങ്ക കൂട്ടിയതും ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് നഗരത്തെ നയിച്ചു. പൂന്തുറയിൽ രോഗം സ്ഥിരീകരിച്ചയാളിൽ നിന്നും തിങ്കളാഴ്‌ച മാത്രം പത്ത് പേർക്ക് രോഗം സ്ഥിരീകരിച്ചതും തലസ്ഥാനത്തെ ആശങ്ക വർധിപ്പിക്കുന്നു. തലസ്ഥാനത്തുണ്ടായ മൂന്നു മരണങ്ങളിൽ ഇതുവരെ ഉറവിടം കണ്ടെത്താനായിട്ടില്ല.

കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നും ആളുകളെത്തുകയും മടങ്ങുകയും ചെയ്യുന്ന തലസ്ഥാനത്ത് ഈ സാഹചര്യം സങ്കീർണത സൃഷ്ടിക്കുന്നു. സമ്പർക്കത്തിലൂടെ ബാധിച്ചവരാവട്ടെ ഡ്രൈവർമാർ, കടയുടമകൾ, ആരോഗ്യപ്രവർത്തകർ, പൊലീസ്, ഓൺലൈൻ ഭക്ഷണ വിതരണക്കാരൻ അടക്കമുള്ള മുൻനിര പ്രവർത്തകർക്ക്. തീരദേശ മേഖലയിൽ ആശങ്ക കൂടുതൽ ശക്തമാണ്. തീരദേശ മേഖല കേന്ദ്രീകരിച്ച് കൊണ്ട് ആശങ്കയുണ്ടാക്കുന്ന വിധം ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടുണ്ടെന്നാണ് ആരോഗ്യവിദ്ഗദരുടെ മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button