COVID 19KeralaLatest NewsNews

സംസ്ഥാനത്ത് കോവിഡ് നിരക്ക് ഏറ്റവും ഉയര്‍ന്ന ദിവസം ഇന്ന് : 272 പേര്‍ക്ക് കോവിഡ് സ്ഥിരീകരണം : ഇതില്‍ 68 പേര്‍ക്ക്’ സമ്പര്‍ക്കം വഴി : വിശദാംശങ്ങള്‍ പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍

 

തിരുവനന്തപുരം : സംസ്ഥാനത്ത് ചൊവ്വാഴ്ച 272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 111 പേര്‍ രോഗമുക്തി നേടി. ചൊവ്വാഴ്ച രോഗം ബാധിച്ചവരില്‍ 157 പേര്‍ വിദേശത്തുനിന്ന് വന്നതാണ്. മറ്റു സംസ്ഥാനത്തുനിന്ന് വന്ന 38 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 68 പേര്‍ക്ക് രോഗം വന്നു. ഉറവിടം അറിയാത്ത 15 കേസുകളുണ്ട്.

അതീവ ഗുരുതരമായ സ്ഥിതിയാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി. സമ്പര്‍ക്കം വഴി ഏറ്റവും അധികം രോഗികള്‍ ഉള്ള ദിവസം ആണ് ഇന്ന്. കുറെ കൂടി ഗൗരവമായി കാര്യങ്ങള്‍ കാണേണ്ട ഘട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തി മാത്രമെ മുന്നോട്ട് പോകാനാകു. സമ്പര്‍ക്ക വ്യാപനം അതീവ ഗുരുതര സാഹചര്യമാണ്. രോഗികളുമായി പാലിക്കേണ്ട അകല്‍ച്ച ആവശ്യമായ സുരക്ഷ പാലിക്കാത്തത് എല്ലാം കാരണമാണ്. ഈ സ്ഥിതി വിശേത്തില്‍ നല്ല രീതിയില്‍ മാറ്റം വരണം.

നിയന്ത്രണങ്ങളില്‍ അയവ് വന്നപ്പോഴുള്ള പ്രത്യേകതകളിലേക്കാണ് രോഗവ്യാപന സാധ്യത വിരല്‍ചൂണ്ടുന്നത്. ഇന്ന് ഫലം പോസിറ്റീവായവര്‍ മലപ്പുറം 63, തിരുവനന്തപുരം 54,പാലക്കാട് 29, കണ്ണൂര്‍ 19, ആലപ്പുഴ 18, കോഴിക്കോട് 15, കാസര്‍ഗോഡ് 13, പത്തനംതിട്ട 12,കൊല്ലം 11, തൃശൂര്‍ 10, കോട്ടയം 3 ,വയനാട് 3, ഇടുക്കി 1 എന്നിങ്ങനെയാണ്.

169 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്താകെ ഉള്ളത്. പുതിയതായി 18 ഹോട്ട് സ്‌പോട്ടുകള്‍ കൂടി സംസ്ഥാനത്തുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 7516 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് മാത്രം 378 പേരെ ആശുപത്രിയിലാക്കിയിട്ടുണ്ട്. 3034 പേര്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്. 5454 സാമ്പിളുകളുടെ പരിശോധന ഫലം ഇനിയും വരാനുണ്ട്.

വിദേശത്ത് നിന്ന് അടക്കം ഏറ്റവും കൂടുതല്‍ പേര്‍ എത്തിയത് മലപ്പുറം ജില്ലയിലേക്കാണ്. രണ്ടാം സ്ഥാനത്ത് കണ്ണൂരും മൂന്നാം സ്ഥാനത്ത് എറണാകുളവും ആണ് ഉള്ളത്. ഏറ്റവും കുറവ് ആളുകളെത്തിയത് വയനാട്ടിലേക്കാണ്. സംസ്ഥാനം തിരിച്ചുള്ള കണക്ക് നോക്കിയാല്‍ ഏറ്റവും അധികം പേര്‍ കേരളത്തിലേക്ക് എത്തിയത് തമിഴ്‌നാട്ടില്‍ നിന്നാണ് തൊട്ടു പിന്നില്‍ കര്‍ണാടകയാണ്.

അന്താരാഷ്ട്ര യാത്രക്കാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ വന്നത് യുഎഇയില്‍ നിന്നാണ്. ഏറെക്കുറെ മൊത്തം യാത്രക്കാരില്‍ പകുതിയോളം. പിന്നെ വന്നത് സൗദിയില്‍ നിന്നാണ്. ഖത്തറില്‍ നിന്നാണ് പിന്നീട് ഏറ്റവും കൂടുതല്‍ പേര്‍ വന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button