Latest NewsKeralaNews

സ്വര്‍ണകള്ളക്കടത്ത് കേസിലെ വിവാദ നായിക സ്വപ്‌ന സുരേഷിന് ഓഫീസുമായുള്ള ബന്ധം : പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാറിനെ വിവാദത്തില്‍ തള്ളിയിട്ട സ്വര്‍ണകള്ളക്കടത്തിലെ വിവാദ നായിക സ്വപ്‌ന സുരേഷിനെ കുറിച്ച് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ സിബിഐ അടക്കം ഏത് അന്വേഷണത്തിനും സര്‍ക്കാരിനു സമ്മതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്ന കുറ്റവാളികളുടെ വേരറുക്കണം. ഒരു കുറ്റവാളിയേയും സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാറിനില്ല. അന്വേഷണത്തെ പൂര്‍ണമായി സ്വാഗതം ചെയ്യുന്നു. ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് കേന്ദ്രമാണ് തീരുമാനിക്കേണ്ടത്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസില്‍ സംസ്ഥാന സര്‍ക്കാരിനു ഏജന്‍സികളെ തീരുമാനിക്കാനാകില്ല. വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തു കേസില്‍ ആരോപണവിധേയയായ വിവാദ വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായും ഐടി വകുപ്പുമായും ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also : സ്വര്‍ണ്ണം കടത്തിയ സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം വ്യക്തമായ സ്ഥിതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ച്‌ അന്വേഷണം നേരിടണം;- വെല്‍ഫെയര്‍ പാര്‍ട്ടി

ദുര്‍ഗന്ധം വമിക്കുന്ന ചെളിയില്‍മുങ്ങികിടക്കുന്നവര്‍ക്ക് അതുപോലെ മറ്റുള്ളവരും ആയിക്കാണണം എന്ന് ആഗ്രഹമുണ്ടാകും. തല്‍ക്കാലം ആ അത്യാഗ്രഹം സാധിച്ചു തരാനാകില്ല. കാരണം ഞങ്ങള്‍ ആ കളരിയിലല്ല പഠിച്ചതെന്ന് സോളര്‍ കേസ് പരാമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളത്തിലെ കള്ളക്കടത്തുമായി സംസ്ഥാന സര്‍ക്കാരിന് എങ്ങനെയാണ് ബന്ധം വരുന്നത്. രാജ്യത്തുള്ള എല്ലാ വിമാനത്താവളങ്ങളും കേന്ദ്രസര്‍ക്കാരിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള അപാകതയുണ്ടായാല്‍ ഇടപെടാന്‍ വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് സംവിധാനം ഉണ്ട്. സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. കള്ളക്കടത്ത് തടയാനാണ് കസ്റ്റംസിനെ വിന്യസിച്ചിരിക്കുന്നത്. ആ പ്രവര്‍ത്തനത്തെ പരാജയപ്പെടുത്തി കള്ളക്കടത്ത് നടത്താറുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും ഏജന്‍സിക്കല്ല പാഴ്‌സല്‍ വന്നത്, യുഎഇ കോണ്‍സുലേറ്റിലേക്കാണ്. പാഴ്‌സല്‍ വാങ്ങാന്‍ വന്നത് കോണ്‍സുലേറ്റിന്റെ അധികാരപത്രം ഉപയോഗിച്ചാണ്. സംസ്ഥാന സര്‍ക്കാരിന് എങ്ങനെയാണ് ഇതില്‍ റോള്‍ വരുന്നതെന്നു മുഖ്യമന്ത്രി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button