KeralaLatest NewsNews

മറ്റൊരു കേസില്‍ സ്വപ്‌ന സുരേഷിനെ പോലീസ് സംരക്ഷിച്ചതിന്റെ തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ 2016ല്‍ ഒരു ക്രിമിനല്‍ കേസില്‍ പോലീസ് സംരക്ഷിച്ചതിന്റെ തെളിവുകൾ പുറത്ത്. എയര്‍ ഇന്ത്യ ജീവനക്കാരനായ സിബുവിനെതിരേ വ്യാജ ലൈംഗിക ആരോപണം ഉന്നയിച്ച്‌ കുടുക്കാന്‍ ശ്രമിച്ച കേസിലാണ് നടപടി. എയര്‍ഇന്ത്യ വൈസ് പ്രസിഡന്റായിരുന്ന ബിനോയ് ജേക്കബിനെതിരെയുള്ള പരാതിയിൽ സ്വപ്‌നക്കെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം കേസ് വഴിമാറി. ആദ്യം വലിയതുറ പോലിസും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്. എന്നാല്‍ സ്വപ്നയുടെ പേര് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

Read also: ലോകകേരളസഭയുടെ മുഖ്യനടത്തിപ്പുകാരില്‍ ഒരാള്‍ സ്വപ്‌ന ആയിരുന്നു: 2017 മുതല്‍ മുഖ്യമന്ത്രിക്കും ഇവരുമായി ബന്ധമുണ്ടെന്ന് കെ. സുരേന്ദ്രൻ

പിന്നീട് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് നിര്‍ദേശിച്ചത്. ഇതിൽ സ്വപ്‌നക്കെതിരെ തെളിവുകൾ കണ്ടെത്തിയിരുന്നു. ഇതോടെ ആദ്യം പോലീസും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണം സ്വപ്നയെ സംരക്ഷിച്ച്‌ കൊണ്ടാണെന്ന് തെളിയുകയാണ്.

shortlink

Related Articles

Post Your Comments


Back to top button