KeralaLatest NewsNews

സ്വര്‍ണക്കടത്ത് കേസ് ; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് രമേശ് ചെന്നിത്തല ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി കത്ത് നല്‍കി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന ഭയം കൊണ്ടാണ് ഐടി വകുപ്പ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ശിവശങ്കറിനെ നീക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വന്‍ അഴിമതിയാണ് നടക്കുന്നതെന്നും ശിവശങ്കറിനെ സ്ഥാനങ്ങളില്‍ നീക്കിയതു കൊണ്ട് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാകില്ലെന്നും പ്രതിപ്രക്ഷ ആരോപണം ശരിവക്കുന്നതാണ് ശിവശങ്കറിനെ നീക്കിയ നടപടിയെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് ആരോപണങ്ങള്‍ വന്ന സമയത്ത് നടപടി എടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു

മുഖ്യമന്ത്രിയുടെ വിശ്വാസ്യത തകര്‍ന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലെ കൂടുതല്‍ ഉദ്യോഗസ്ഥരുടെ പങ്ക് പുറത്ത് വരും. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ അവഗണിച്ചെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. തന്റെ ഓഫീസുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളൊന്നും ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി അറിയുന്നില്ലേയെന്നും ഇതൊന്നും അറിയില്ലെങ്കില്‍ ആ സ്ഥാനത്ത് തുടരാന്‍ മുഖ്യമന്ത്രിക്ക് അര്‍ഹതയില്ലെന്നും ഐടി വകുപ്പിലെ അനധികൃത നിയമനങ്ങള്‍ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button