KeralaLatest NewsIndia

“സ്വപ്ന സുരേഷിനെ അറിയാമായിരുന്നു: അവരെ പരിചയം യുഎഇ കോണ്‍സുലേറ്റിന്‍റെ പ്രതിനിധിയെന്ന നിലയിൽ, മറ്റൊരു രാജ്യത്തിൻറെ പ്രതിനിധി ആയതു കൊണ്ട് ബഹുമാനം നൽകിയിരുന്നു” സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

സ്പീക്കറും സ്വപ്ന സുരേഷും പങ്കെടുത്ത കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിരുന്നു

പൊന്നാനി: ഡിപ്ലോമാറ്റിക് ബാഗ് വഴി വന്‍ സ്വര്‍ണക്കടത്ത് കടത്തിയ കേസിലെ മുഖ്യ ആസൂത്രകയെന്ന് ആരോപണമുയര്‍ന്ന സ്വപ്ന സുരേഷിനെ നേരത്തെ അറിയാമായിരുന്നുവെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. തിരുവനന്തപുരത്തുള്ള കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിന് സ്വപ്ന സുരേഷ് നേരിട്ടെത്തി ക്ഷണിച്ചിരുന്നു. അവരെ തനിക്ക് പരിചയം യുഎഇ കോണ്‍സുലേറ്റിന്‍റെ പ്രതിനിധിയെന്ന നിലയിലാണ്. യുഎഇ കോണ്‍സുലേറ്റിന്‍റെ പ്രസ് സെക്രട്ടറിയായിരുന്ന ഇവരാണ് യുഎഇ ദിനാഘോഷത്തിനും ഇഫ്താര്‍ വിരുന്നിനും ക്ഷണിച്ചിരുന്നു.

മറ്റൊരു രാജ്യത്തിന്‍റെ പ്രതിനിധിയെന്ന നിലയില്‍ ആ ബഹുമാനം അവ‍‍ര്‍ക്ക് നല്‍കിയിരുന്നു. ഡിപ്ലോമാറ്റാണെന്ന് കരുതിയതിനാല്‍ പശ്ചാത്തലം അന്വേഷിച്ചതുമില്ല. കേസില്‍ എല്ലാ തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും, ലോക കേരളസഭയുമായി സ്വപ്ന സുരേഷിന് ബന്ധമുണ്ടെന്ന ആരോപണം ശുദ്ധ അസംബന്ധമാണെന്നും പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു . പ്രവാസികളുടെ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഡബിള്‍ വെരിഫിക്കേഷന്‍ സംബന്ധിച്ചുള്ള പല പ്രശ്നങ്ങള്‍ക്കും മലയാളി ഉദ്യോഗസ്ഥയെന്ന നിലയില്‍ അവരെ വിളിച്ചിരുന്നുവെന്നും പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കുന്നു.

‘മൂന്ന് മാസം മുമ്പാണ് കാര്‍ബണ്‍ ഡോക്ടര്‍ എന്ന തിരുവനന്തപുരത്തെ ഒരു സ്റ്റാര്‍ട്ടപ്പ് സ്ഥാപനം ഞാന്‍ ഉദ്ഘാടനം ചെയ്യുന്നത്. അത് ഉദ്ഘാടനം ചെയ്യണമെന്നാവശ്യപ്പെട്ട് എന്നെ ക്ഷണിച്ചത് സ്വപ്ന സുരേഷാണ്. കാര്‍ബണ്‍ വളരെ കുറച്ച്‌ പുറത്തുവിടുന്ന പുതിയ തരം സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ സ്റ്റാര്‍ട്ടപ്പാണെന്ന് പറഞ്ഞാണ് അവരെന്നെ ക്ഷണിച്ചത്. രാവിലെ പത്ത് മണിക്കാണ് ചടങ്ങ് എന്നാണ് പറഞ്ഞത്. വളരെ നിര്‍ബന്ധിച്ചപ്പോള്‍ വരാമെന്ന് പറഞ്ഞു. എന്നാല്‍ എനിക്ക് പോകാന്‍ പറ്റിയില്ല. പക്ഷേ ഉച്ചയ്ക്ക് ഒരു മണിയോടെ അവര്‍ വിളിച്ച്‌ ഈ ചെറുപ്പക്കാരന്‍റെ അമ്മ വിളക്ക് കൊളുത്താതെ കാത്തിരിക്കുകയാണെന്ന് പറഞ്ഞു’.

‘അതുകൊണ്ട് പോയി. പത്ത് പേര്‍ പരമാവധി ആ ചടങ്ങിന് ഉണ്ടായിക്കാണും.അതില്‍ക്കൂടുതല്‍ ഇല്ല. ഇതിന്‍റെ അര്‍ത്ഥം ഞാന്‍ ഏതെങ്കിലും തരത്തില്‍ കുറ്റം ചെയ്തു എന്നാണോ? അവരുടെ പശ്ചാത്തലവും സ്വര്‍ണക്കടത്തുമൊക്കെ പുതിയ അറിവാണ്. മറ്റൊരു രാജ്യത്തിന്‍റെ പ്രതിനിധി ആയതുകൊണ്ട് തന്നെ അവരെക്കുറിച്ച്‌ കൂടുതല്‍ അന്വേഷിച്ചിട്ടില്ല. യുഎഇ കോണ്‍സുലേറ്റിന്‍റെ പല പ്രധാനചടങ്ങുകള്‍ക്കും ക്ഷണിച്ചിരുന്നതിനാല്‍ അവരെ സംശയിച്ചിട്ടുമില്ല’, ശ്രീരാമകൃഷ്ണന്‍ പറയുന്നു. ഐടി വകുപ്പില്‍ അവര്‍ക്ക് ജോലി കിട്ടിയതോ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജപരാതി കൊടുത്തതോ ആയി ബന്ധപ്പെട്ട് ഒന്നും തനിക്ക് അറിയില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

ഇൻഫർമേഷൻ ടെക്നോളജിയിൽ സ്വപ്നത്തിന്റെ പൊൻവഴികൾ കണ്ടെത്തിയ ആഭാസനായകന്റെ ലീലാവിലാസങ്ങളുടെ നയതന്ത്രം ഇനി കേരളത്തിന് സ്വന്തം : അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

സ്പീക്കറും സ്വപ്ന സുരേഷും പങ്കെടുത്ത കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. വളരെ പരിചയമുള്ള ആളോട് സംസാരിക്കുന്നത് പോലെയാണ് സ്പീക്കര്‍ അവരോട് സംസാരിച്ചിരുന്നത്. അവര്‍ അപരിചിതയല്ലെന്നും, യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ തനിക്ക് അവരെ പരിചയമുണ്ടെന്നുമാണ് സ്പീക്കര്‍ ഇതിന് മറുപടിയായി പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button