Latest NewsKeralaNews

മുന്നറിയിപ്പ് : കാലവര്‍ഷം ശക്തി പ്രാപിക്കുന്നു, ഡാമിലേക്കുള്ള നീരൊഴുക്ക് കൂടുന്നു, പെരിങ്ങള്‍ക്കുത്ത് ഡാമിന്റെ സ്ലൂയിസ് ഗേറ്റ് ബുധനാഴ്ച തുറക്കും

തൃശൂര്‍: ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ പെരിങ്ങല്‍ക്കുത്ത് ഡാമിലേക്കുളള നീരൊഴുക്ക് കൂടുതലായതിനാല്‍ ഡാമിന്റെ സ്ലൂയിസ് ഗേറ്റ് ബുധനാഴ്ച തുറക്കും. ഡാമിലെ ജലനിരപ്പ് 419.41 മീറ്റര്‍ ആയപ്പോള്‍ സ്പില്‍വേകളിലൂടെ ജലം പുറത്തേക്ക് ഒഴുക്കിയിരുന്നു. എന്നാല്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നതിനാല്‍ ക്രമീകരിക്കുന്നതിനാണ് സ്ലൂയിസ് ഗേറ്റ് രാവിലെ 7.30-ന് 18 അടിയാണ് ഉയര്‍ത്തുക.

ഇതോടെ 200 ക്യൂമെക്‌സ് ജലം ചാലക്കുടിപുഴയിലേക്ക് ഒഴുകും. ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് മൂന്ന് അടിവരെ ഉയരുവാനും വെള്ളം കലങ്ങുവാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ മീന്‍പിടുത്തമുള്‍പ്പെടെയുളള അനുബന്ധ പ്രവൃത്തികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പുഴയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ എസ്.ഷാനവാസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button