COVID 19Latest NewsNewsInternational

അമേരിക്ക ഉൾപ്പെടെ ലോകമെമ്പാടും സംഭവിച്ചു കൊണ്ടിരിക്കുന്ന വൻതകർച്ചകൾക്ക് കാരണം ചൈന ; രൂക്ഷവിമർശനവുമായി ട്രംപ്

വാഷിം​ഗ്‍ൺ : കോവിഡ് വ്യാപനത്തിൽ ചൈനക്കെതിരെ വിമർശനങ്ങൾ അവസാനിപ്പിക്കാതെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലും ലോകമെമ്പാടും സംഭവിച്ചു കൊണ്ടിരിക്കുന്ന വൻതകർച്ചകൾക്ക് കാരണം ചൈനയാണെന്നും ട്രംപ് കുറ്റപ്പെടുത്തി.അമേരിക്കയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 2.93 ദശലക്ഷം കടന്നതിന് ശേഷമാണ് ട്രംപിന്റെ ട്വീറ്റ്.

കൊറോണ വൈറസ് ബാധയെ തുടർന്ന് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായ രാജ്യമാണ് അമേരിക്ക. 1.32 ലക്ഷം ആളുകളാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ചൈനയിൽ നിന്ന് വന്ന വൈറസ് രാജ്യത്തെ ബാധിക്കുന്നത് വരെ നല്ല രീതിയിൽ മുന്നോട്ട് പോയിരുന്ന രാജ്യമാണ് അമേരിക്ക എന്ന് ട്രംപ് കഴിഞ്ഞയിടെ പറഞ്ഞിരുന്നു.

കൊവിഡ് വ്യാപിക്കാനരംഭിച്ചതോടെ അമേരിക്കയും ചൈനയും തമ്മിലുണ്ടായിരുന്ന തർക്കം രൂക്ഷമായിത്തീർന്നു. അതേസമയം കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് അമേരിക്കയുടെ ആരോപണങ്ങൾക്ക് ചൈന വിശദമായ മറുപടി നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button