Latest NewsKeralaNews

വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച വ്യത്യസ്ത കേസുകളില്‍ രണ്ടുപേര്‍ അറസ്റ്റില്‍. റ്റൂര്‍ മുള്ളറംകോട് പ്രസിഡന്റ് മുക്ക് പാണന്‍ കോളനിയില്‍ പുതുവല്‍വിള വീട്ടില്‍ രാഹുല്‍ (19), ചെറുന്നിയൂര്‍ കാറാത്തല ലക്ഷംവീട് കോളനിയില്‍ ഷിജു (28) എന്നിവരാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് കടത്തി കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയിരുന്ന പ്രതികളെയാണ് പിടികൂടിയത്.

15 കാരിയെ പീഡിപ്പിച്ച ശേഷം പലസ്ഥലങ്ങളിലായി മാറിമാറി ഒളിവില്‍ കഴിഞ്ഞിരുന്ന പുതുവല്‍വിള വീട്ടില്‍ രാഹുലിനെ പേരൂര്‍ക്കടയില്‍ നിന്നും 17 കാരിയെ കൂട്ടികൊണ്ടുപോയി മൂങ്ങോട് കായലിനു സമീപം കുറ്റിക്കാട്ടില്‍ വച്ച് പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ കാറാത്തല ലക്ഷംവീട് കോളനിയില്‍ ഷിജുവിനെ കാറാത്തലയ്ക്ക് സമീപത്ത് വച്ചുമാണ് അറസ്റ്റ് ചെയ്തത്. പോക്സോ ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കളുടെ പരാതിയില്‍മേല്‍ അന്വേഷണം നടക്കവെ ആറ്റിങ്ങല്‍ ഡിവൈ എസ്പി എസ്.വൈ സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button