KeralaLatest NewsUAEIndia

ഡിപ്ലോമാറ്റിക് ബാഗിൽ സ്വര്‍ണക്കടത്ത്, അന്വേഷണം പ്രഖ്യാപിച്ച്‌ യു.എ.ഇയും

യു.എ.ഇയുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കാനാണ് സ്വര്‍ണക്കടത്ത് പ്രതികള്‍ ശ്രമിച്ചിരിക്കുന്നത്.

സ്വര്‍ണ്ണക്കടത്തില്‍ യു.എ.ഇയും അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും യു.എ.ഇ. ന്യൂ ഡല്‍ഹിയിലെ യു.എ.ഇ എംബസിയാണ് ഇത് സംബന്ധച്ച ഔദ്യോ​ഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്.‌ രാജ്യത്തെ നിലനില്‍ക്കുന്ന നിയമസംവിധനാനങ്ങളെ പരസ്യമായി ലംഘിക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്. നയതന്ത്ര വഴിയിലൂടെയാണ് തട്ടിപ്പിനുള്ള നീക്കം നടന്നിരിക്കുന്നത്. യു.എ.ഇയുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കാനാണ് സ്വര്‍ണക്കടത്ത് പ്രതികള്‍ ശ്രമിച്ചിരിക്കുന്നത്.

സംഭവത്തിലെ കുറ്റവാളികളെ പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്നും സമ​ഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എംബസി പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.അന്വേഷണവുമായി ബന്ധപ്പെട്ട ഏജൻസിയുമായി എല്ലാ തരത്തിലുള്ള സഹകരണവും യു.എ.ഇ വാ​ഗ്ദാനം ചെയ്തു. ഇത് കൂടാതെ കേന്ദ്ര ഏജൻസികളും അന്വേഷണവുമായി രംഗത്തുണ്ട്. അതിനിടെ സ്വര്‍ണക്കടത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തി.

‘മുഖ്യമന്ത്രിയുടെ ഗൾഫ് യാത്രകളിൽ കേരളത്തിന് ഗുണമില്ലെങ്കിലും സിപിഎമ്മിനു ഗുണമുണ്ട്, സ്വപ്ന സുരേഷിനെ ഇപ്പോൾ സംരക്ഷിക്കുന്നത് പാർട്ടി ഉന്നതന്റെ സിനിമാ നടൻ കൂടിയായ പുത്രൻ ‘ – സന്ദീപ് വാര്യർ

വിവാദ വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായും ഐടി വകുപ്പുമായും ബന്ധമില്ല, സർക്കാരിനുവേണ്ടി ചെയ്ത ജോലിയിൽ തട്ടിപ്പ് നടന്നതായി പരാതിയില്ല. സർക്കാരിന് ഈ ഇടപാടിൽ യതൊരു ഉത്തരവാദിത്തവുമില്ല. സ്വർണക്കടത്തു നടത്തിയെന്നതു ശരിയാണ്. ഒരു കുറ്റവാളിയേയും സംരക്ഷിക്കേണ്ട ബാധ്യത സർക്കാറിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button