KeralaLatest NewsNews

സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു

കൊല്ലം: സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു. കൊല്ലം കൊട്ടാരക്കരയില്‍ ആണ് സംഭവം. പുത്തൂരില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ നെടുവത്തൂര്‍ സ്വദേശി മനോജ് ആണ് മരിച്ചത്. ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇയാള്‍ ദുബായില്‍ നിന്നെത്തിയതിനെ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. ഇയാളുടെ ഒപ്പം ഗൃഹനിരീക്ഷണത്തിലുണ്ടായിരുന്ന സുഹൃത്തിനും അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അതേസമയം ഇന്നലെ 11 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 7 പേര്‍ വിദേശത്ത് നിന്നെത്തിയവരും 2 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. 2 പേര്‍ക്ക് യാത്രാചരിതമില്ല. ഇന്ന് ജില്ലയില്‍ 10 പേര്‍ രോഗമുക്തി നേടി. നിലവില്‍ 172 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button