KeralaLatest NewsNews

സ്വർണ്ണക്കടത്ത് കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണം

ആലപ്പുഴ • കോവിഡ് -19 മറയാക്കി മുഖ്യമന്ത്രിയുടെ ഓഫീസും ഉപജാപക സംഘങ്ങളും ചേർന്ന് നടത്തിയ സ്വർണ്ണക്കടത്തിനെ ക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് എം.വി. ഗോപകുമാർ ആവശ്യപ്പെട്ടു.

കൊറോണയെന്ന മഹാമാരിയോട് ജനങ്ങൾ പൊരുതുമ്പോൾ അതിന്റെ മറവിൽ സ്വർണ്ണകടത്തും മണൽകടത്തും നടത്തി ഒപ്പം വിമാനത്താവളത്തിന്റെ പേരിലും വൻ തട്ടിപ്പു നടത്തി സ്വന്തം കീശയും പാർട്ടി ഫണ്ടും വളർത്താനുള്ള പിണറായി വിജയൻറെ നീക്കം അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കരാർ കാലാവധി കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന സ്വപ്ന സുരേഷിന് ഓഫീസിൽ തുടരാൻ സാധിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്വാധീനമാണ് ഗോപകുമാർ പറഞ്ഞു.

സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പങ്ക് സി.ബി.ഐ അന്വേഷിക്കണമെന്നും സ്വർണ്ണക്കടത്തുകാരനായ മുഖ്യമന്ത്രിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി. ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിക്ഷേധ സമരം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി. ജില്ലാ ഉപാധ്യക്ഷൻ എൽ.പി. ജയചന്ദ്രൻ സമരത്തിന് അദ്ധ്യക്ഷം വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് സി.എ പുരുഷോത്തമൻ, ബി.ജെ.പി. ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ, സംസ്ഥാന സമിതി അംഗം എ.ഡി.പ്രസാദ്, ആർ. ഉണ്ണികൃഷ്ണൻ, യുവമോർച്ച ജില്ലാ പ്രസിഡണ്ട് അനീഷ് തിരുവമ്പാടി, കണ്ണൻ തിരുവമ്പാടി, സജി..പി.ദാസ്, അനിൽ കുമാർ, എൻ.ഡി.കൈലാസ്, അനീഷ് എന്നിവർ സംസാരിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button