COVID 19KeralaLatest NewsNews

കോവിഡ് രൂക്ഷമായ പൂന്തുറയില്‍ രോഗം പകര്‍ന്നത് ഇതര സംസ്ഥാനക്കാരില്‍ നിന്ന് ; ആരോഗ്യമന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം : പൂന്തുറയിൽ രോഗ വ്യാപനമുണ്ടായത് ഇതര സംസ്ഥാനക്കാരിൽ നിന്നാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട തമിഴ്നാട്ടിൽ നിന്നും നിരവധി പേർ വ്യാപാരത്തിന് എത്തുന്നുണ്ടെന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരോട് ഇടപെടുന്നതില്‍ ശ്രദ്ധ വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മാസ്‌കും സാമൂഹിക അകലവും പാലിച്ചാല്‍ രോഗപ്പകര്‍ച്ച പരമാവധി കുറയ്ക്കാനാകുമെന്നും തിരുവനന്തപുരം നഗരത്തില്‍ ഇത്രയേറെ രോഗം പകര്‍ന്നത് കുമരിച്ചന്ത, പൂന്തുറ തുടങ്ങിയ നാലു ക്ലസ്റ്ററുകളില്‍ നിന്നാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കോവിഡ് രോഗം തിരുവനന്തപുരത്താണ് ഏറെ ഗുരുതരമായിട്ടുള്ളത്. കഴിഞ്ഞ 28 ദിവസത്തിനുള്ളിലാണ് 251 കേസുകളും ഉണ്ടായിട്ടുള്ളത്. ഇത് പ്രാദേശിക വ്യാപനത്തിന്റെ ഫലമാണ്. ഒരാളില്‍ നിന്നും ഒരുപാട് ആളുകളിലേക്ക് രോഗം പടരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

സൂപ്പര്‍ സ്‌പ്രെഡ് ആണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തി വഴിയുള്ള സഞ്ചാരവും തീരമേഖലയിലെ പരസ്പര സമ്പര്‍ക്കവും പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. അതേ സമയം പൂന്തുറയില്‍ നാട്ടുകാര്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങി പ്രതിഷേധിക്കുകയാണ്. ഭക്ഷണം വാങ്ങാന്‍ സൗകര്യം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഇവരുടെ പ്രതിക്ഷേധം. സ്ഥലത്ത് പോലീസുമായി ജനങ്ങള്‍ സംഘര്‍ഷത്തിന് മുതിര്‍ന്നിരുന്നുവെങ്കിലും ഇപ്പോള്‍ സ്ഥിതി ശാന്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button