COVID 19Latest NewsNewsIndia

ലോകത്തെ വിറപ്പിച്ച കോവിഡിനെ പിടിച്ചുകെട്ടി ധാരാവി ; അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

മുംബൈ : കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുംബൈയിലെ ധാരാവിയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. കോവിഡ് പടരാതിരിക്കാനും, വ്യാപനം തടയാനും പരിശോധനകളിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും സാധിക്കുമെന്ന് ധാരാവി തെളിയിച്ചെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

നസാന്ദ്രതയിൽ ഏറെ മുന്നിലുള്ള ധാരാവി മുംബൈ എന്ന മെട്രോ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ചേരിപ്രദേശമാണ് . അതുകൊണ്ട് തന്നെ ഇവിടെ രോഗവ്യാപനം പിടിച്ചുനിർത്താനായത് കൃത്യമായ നിയന്ത്രണങ്ങൾ കൊണ്ടാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

ഏപ്രിൽ ഒന്നാം തീയതി ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട അന്നുതൊട്ട് ഇന്നുവരെ സംശയാസ്പദമായ 50,000 -ലധികം വീടുകളിൽ ചെന്ന് ആരോഗ്യവകുപ്പ് ജീവനക്കാർ പരിശോധനകൾ നടത്തിയിട്ടുണ്ട്. ചേരിയിൽ താമസിക്കുന്ന ഏഴു ലക്ഷത്തോളം പേരെ അവർ ചേരിയുടെ പലഭാഗങ്ങളിലായി സെറ്റപ്പ് ചെയ്തിട്ടുള്ള ഫീവർ ക്ലിനിക്കുകളിലൂടെ തെർമൽ സ്‌ക്രീനിങ്ങിന് വിധേയരാക്കി. ആ സ്‌ക്രീനിങ്ങിൽ ലക്ഷണങ്ങൾ പ്രകടിപ്പിച്ചവരെ അപ്പപ്പോൾ അടുത്തുള്ള സ്‌കൂളുകളിലേക്കും സ്പോർട്സ് ക്ലബ്ബ്കളിലേക്കും സ്‌ക്രീനിങ്ങിന് പറഞ്ഞയച്ചു, ക്വാറന്റീനിലാക്കി. ഈ നടപടികളുടെ ഫലമായാണ് പ്രതിദിന കേസുകളുടെ എണ്ണം പിടിച്ചുകെട്ടാൻ സാധിച്ചത്.

ജൂണിൽ ഹോട്ട്സ്പോട്ട് ആയിരുന്ന മേഖലയിൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പായതോടെ രോഗികളുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായി. ധാരാവിക്ക് പുറമേ തെക്കൻ കൊറിയ, ഇറ്റലി ,സ്പെയിൻ എന്നീ രാജ്യങ്ങളെയും കൊവിഡ് പ്രതിരോധത്തിൽ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചു. കൃത്യമായ പരിശോധ, ഉറവിടം കണ്ടെത്തൽ ,ചികിത്സ എന്നീ പ്രതിരോധഘട്ടങ്ങൾ ഫലപ്രദമായി നടപ്പാക്കണമെന്നും മറ്റ് രാജ്യങ്ങളോടും ലോകാരോഗ്യ സംഘടന വീണ്ടും ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button