News

വിവാദങ്ങള്‍ അവിടെ നില്‍ക്കട്ടെ, ഇതാണ് ഗീതു മോഹന്‍‌ദാസിനെപ്പറ്റി സം‌യുക്തയ്‌ക്ക് പറയാനുള്ളത് !

സമയം കിട്ടുമ്പോൾ ഒത്തു കൂടാറുണ്ട്.

മൂന്നു വര്‍ഷത്തോളമുള്ള അഭിനയജീവിതത്തിനിടയില്‍ എന്താണ് പ്രധാന നേട്ടം എന്നുചോദിച്ചാല്‍ ഒരുപിടി നല്ല സുഹൃത്തുക്കളെ നേടാനായി എന്നതായിരിക്കും സംയുക്ത വര്‍മ്മയുടെ ഉത്തരം. ഗീതു മോഹന്‍ദാസ്, മഞ്ജു വാര്യര്‍, ഭാവന തുടങ്ങിയവരുമായി അടുത്ത സൗഹൃദമാണ് സംയുക്ത വര്‍മ്മയ്ക്ക്. സമയം കിട്ടുമ്പോൾ ഇവരെല്ലാമായി ഒത്തു കൂടാറുണ്ട്. ആദ്യമായി ഗീതുമോഹന്‍ദാസിനെ കണ്ടതിനെ കുറിച്ച്‌ പറയുകയാണ് സംയുക്താവര്‍മ്മ.

തന്‍റെ സൗഹൃദങ്ങള്‍ എല്ലാം സ്ട്രോങ്ങ് ആണെന്നാണ് സംയുക്ത പറയുന്നത്. തെങ്കാശിപട്ടണം എന്ന സിനിമയില്‍ സംയുക്തയും ഗീതു മോഹന്‍ദാസും ഒരുമിച്ച്‌ അഭിനയിച്ചിരുന്നു. ഈ സിനിമയിലെ ഷൂട്ടിങ്ങിനിടയിലാണ് ഗീതുമോഹന്‍ദാസുമായി സൗഹൃദത്തിലായതെന്ന് സംയുക്ത വര്‍മ്മ പറയുന്നു. ഈ അടുപ്പം ഇപ്പോഴും തങ്ങള്‍ക്കിടയില്‍ ഉണ്ടെന്നും താരം പറയുന്നു.
വിവാഹശേഷം സിനിമയില്‍ അത്ര സജീവമല്ലാത്ത സംയുക്ത വര്‍മ്മ സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button