KeralaLatest NewsNews

ഇരട്ട കുട്ടികൾ വീണ്ടും ഉന്നത വിജയം നേടി; ആദരവ് നൽകുന്ന മുഖ്യാതിഥിയെക്കാൾ ആദരിക്കപ്പെടുന്നവരുടെ അച്ഛനാവുന്ന സുഖവും അഭിമാനവും ഇന്ന് ഞാൻ അറിയുന്നു;- ആര്യാടൻ ഷൗക്കത്ത്

പ്ലസ് ടു പരീക്ഷയിൽ ഇരട്ട കുട്ടികൾ ഉന്നത വിജയം നേടിയതിന്റെ സന്തോഷത്തിലാണ് എഴുത്തുകാരനായ ആര്യാടൻ ഷൗക്കത്ത്. അവരുടെ പഠന കാര്യങ്ങളിൽ ഇതുവരെ ഇടപെടേണ്ടി വന്നിട്ടില്ല. രണ്ടുപേരും പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയപ്പോഴും അവരെ വേണ്ടത്ര അഭിനന്ദിക്കാൻ സമയം കണ്ടെത്തിയിട്ടുമില്ല. ഇന്ന് പ്ലസ് ടു ഫലം വന്നിരിക്കുന്നു. മാർക്കിലും സമാനതകൾ. രണ്ട് പേരുടെയും വിജയം 96 ശതമാനത്തിന് മുകളിൽ. സയൻസ് വിഷയങ്ങളിൽ രണ്ട് പേർക്കും ഒരേ മാർക്ക്. ഇംഗ്ലീഷിൽ ഒരു മാർക്ക്കൂ ടി ലഭിച്ചിരുന്നെങ്കിൽ 100 തികഞ്ഞേനെ എന്ന നഷ്ട ബോധ ചർച്ചകൾക്ക് അവരില്ല.

ആര്യാടൻ ഷൗക്കത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ചുവടെ

ആദരവ് നൽകുന്ന മുഖ്യാതിഥിയല്ല ആദരിക്കപ്പെടുന്നവുരുടെ അച്ഛനാകുന്നതാണ് സുഖം
ഇരട്ട കുട്ടികൾ പിറന്നപ്പോൾ പേര് എന്താവണമെന്ന്
വലിയ ചർച്ച വേണ്ടിവന്നില്ല. മുംതസ് പറഞ്ഞു ഒന്ന് ‘ഒലിൻ’, എന്നാൽ അടുത്തത് ‘ഒവിൻ’ ആവട്ടെയെന്ന് ഞാനും . പെട്ടെന്ന് തീരുമാനമായി.

മൂത്തവൾ ‘ഓഷിൻ സാഗ’ യായത് കൊണ്ട് ‘സാഗ’
വാല് കൂടി ചേർത്ത് ‘അവർ ഒലിൻ സാഗയും, ഒവിൻ സാഗയു’ മായി .
രൂപത്തിലെ സമാനതകൾ വെച്ച് അവർ പലപ്പോഴും ഞങ്ങളെപ്പോലും കളിപ്പിച്ചു . പല്ല് തേച്ചയാളെ തന്നെ വീണ്ടും തേപ്പിച്ചും പാല് കുടിച്ചയാൾക്ക് തന്നെ വീണ്ടും കൊടുത്തും മുംതാസിന് പോലും അബദ്ധങ്ങൾ പതിവായി . ഒലിനോടുള്ള ചോദ്യത്തിന് ഒവിൻ ഉത്തരം പറയും . ചിലപ്പോൾ മറിച്ചും . ക്ലാസ്സ് ടീച്ചർ ഇവരെ രണ്ടു ഡിവിഷനിലാക്കി . പിന്നെ കരച്ചിലും പ്രശ്നങ്ങളും . ടീച്ചർക്കും സങ്കടം തോന്നി വീണ്ടും ഒരു ബെഞ്ചിൽ തന്നെ.

അവരുടെ പഠന കാര്യങ്ങളിൽ ഇതുവരെ ഇടപെടേണ്ടി വന്നിട്ടില്ല . രണ്ടുപേരും പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയപ്പോഴും അവരെ വേണ്ടത്ര അഭിനന്ദിക്കാൻ സമയം കണ്ടെത്തിയിട്ടുമില്ല. ഇന്ന് പ്ലസ് ടു ഫലം വന്നിരിക്കുന്നു.

മാർക്കിലും സമാനതകൾ. രണ്ട് പേരുടെയും വിജയം 96 ശതമാനത്തിന് മുകളിൽ .
സയൻസ് വിഷയങ്ങളിൽ രണ്ട് പേർക്കും ഒരേ മാർക്ക് . ഇംഗ്ലീഷിൽ ഒരു മാർക്ക്കൂടി ലഭിച്ചിരുന്നെങ്കിൽ 100 തികഞ്ഞേനെ എന്ന നഷ്ട ബോധ ചർച്ചകൾക്ക് അവരില്ല . ഇതൊക്കെ ലഭിക്കാൻ സാധ്യതയുണ്ടായിട്ടും അതിന് അവസരം ലഭിക്കാതെപോയ സാധാരണക്കാരെ ക്കുറിച്ച് അവർക്ക് ബോധമുണ്ട്. ഞാൻ ഓർമ്മിപ്പിക്കാറുമുണ്ട് . ഉന്നത വിജയം നേടിയ എത്രയോ മക്കളെ ഓരോ വർഷവും ഞാൻ ആദരിക്കാറുണ്ട് . ആദരവ് നൽകുന്ന മുഖ്യാതിഥിയെക്കാൾ ആദരിക്കപ്പെടുന്നവരുടെ അച്ഛനാവുന്ന സുഖവും അഭിമാനവും ഇന്ന് ഞാൻ അറിയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button