വെറും ഒരാഴ്ച്ച സമയം കൊണ്ടാണ് അര്ജുന് സുന്ദരേശന് എന്ന മലയാളി യൂട്യൂബര്‍ ഇന്റര്‍നെറ്റില്‍ തരംഗമായത്. ടിക്ടോക്ക് താരങ്ങളെ റോസ്റ്റ് ചെയ്ത് അതിനോടുള്ള പ്രതികരണം വളരെ സ്വാഭാവികതയോടെ അവതരിപ്പിച്ചാണ് അര്ജുന് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്.റോസ്റ്റിങ്ങും റിയാക്ഷന് വീഡിയോസും ഹിറ്റാകുമ്ബോള്‍ 23 ലക്ഷം സബ്സ്ക്രൈബേഴ്സ് ഉളളതിനാല്‍ യു ട്യൂബില്‍ നിന്ന് അര്ജുന് ധാരാളം പണം ലഭിച്ചുകാണുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ തന്നെ പലയിടത്തും നടന്ന ചര്‍ച്ചകള്‍. എന്നാല്‍ യു ട്യൂബില്‍ നിന്ന് തനിക്ക് ഇതുവരെ പണമൊന്നും കിട്ടിയിട്ടില്ലെന്ന് തുറന്നു പറയുകയാണ്.
എനിക്ക് യു ട്യൂബില്‍ നിന്ന് ലക്ഷങ്ങള്‍ കിട്ടിയെന്ന തരത്തിലുളള ചര്‍ച്ചകള്‍ കാണാറുണ്ട്. സത്യമായിട്ടും ഇതുവരെ ഒരു പൈസയും കിട്ടിയിട്ടില്ല. യു ട്യൂബില്‍ വീഡിയോ ചെയ്യുന്നവര്‍ക്ക് അത് മനസിലാകും. എന്റെ വീഡിയോകളില്‍ ഉപയോഗിച്ചിട്ടുളള പല മ്യൂസിക്കുകള്‍ക്കും കോപ്പി റൈറ്റുണ്ട്. അതുകൊണ്ട് എനിക്ക് പണം കിട്ടിയാലും കോപ്പി റൈറ്റ് ക്ലെയിമായി അതില്‍ നിന്ന് കുറെയങ്ങ് പോകും. നമ്മുടെ കണ്ടന്റ് മാത്രം ഉള്‍പ്പെടുന്ന വീഡിയോകള്ക്കെ വരുമാനം കിട്ടൂ. അതുകൊണ്ട് കണക്കുകൂട്ടി കഷ്ടപ്പെടുന്നവരോടാണ്, സത്യമായിട്ടും എനിക്ക് ഇതുവരെ പണമൊന്നും കിട്ടിയിട്ടില്ല. ആകെയുളളത് യു ട്യൂബിന്റെ വകയായി കിട്ടിയ സില്‍വര്‍ പ്ലേ ബട്ടനും ഗോള്‍ഡന്‍ പ്ലേ ബട്ടനും മാത്രമാണ്. ഫോളോവേഴ്സ് ഒരു ലക്ഷം കടക്കുമ്ബോഴാണ് സില്‍വര്‍. പത്ത് ലക്ഷം കടക്കുമ്ബോള്‍ ഗോള്‍ഡ്. ഡയമണ്ടിലേക്ക് കുറെ ദൂരമുണ്ട്. അതിന് ഒരു കോടി കടക്കണം. ഇത്രയും തന്നെ വലിയ നേട്ടമാണ്. ഇനിയും റോസ്റ്റിങ് മാത്രമായി ചെയ്തോണ്ടിരുന്നാല്‍ കാഴ്ചക്കാര്‍ ബോറടിച്ച് റ്റാറ്റാ പറഞ്ഞുപോകും. പോരാത്തതിന് ഇനി ടിക് ടോക്കും ഇല്ല. അതുകൊണ്ട് പുതുമയുളള കണ്ടന്റുകള്‍ നമ്മള് വലവീശിപ്പിടിക്കണം.
Post Your Comments