KeralaLatest NewsNews

ഹോണ്ടാ കാര്‍സ് ഇന്ത്യ, 5-ാം തലമുറ ഹോണ്ടാ സിറ്റി ഇന്ത്യയില്‍ അവതരിപ്പിച്ചു

കൊച്ചി • ഇന്ത്യയിലെ മുന്‍നിര പ്രീമിയം കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ടാ കാര്‍സ് ഇന്ത്യാ ലിമിറ്റഡ് ഇന്ത്യയില്‍ 5-ാം തലമുറ ഹോണ്ടാ സിറ്റിയുടെ ലോഞ്ച് പ്രഖ്യാപിച്ചു. 1998 ജനുവരിയില്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച ഹോണ്ടാ സിറ്റി, മിഡ് സൈസ് സെഡാന്‍ വിഭാഗത്തിലെ ഏറ്റവും വിജയകരമായ കാര്‍ മോഡലാണ്. 5-ാം തലമുറയില്‍ എത്തിനില്‍ക്കുന്ന ഹോണ്ടാ സിറ്റിയാണ് ഇന്ത്യയില്‍ സെഡാന്‍ രൂപത്തിന്റെ മാറ്റങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത്. ഉപഭോക്താക്കളുടെ ആഗ്രഹങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും അനുസരിച്ച് രൂപാന്തരം പ്രാപിച്ചൊരു വാഹനം കൂടിയാണിത്. ഹോണ്ടാ സിറ്റിയുടെ പാരമ്പര്യം മുന്നോട്ടു കൊണ്ടുപോകാനും മേല്‍ക്കൊയ്മ ഡെലിവര്‍ ചെയ്യാനും മുന്‍ ബെഞ്ച്മാര്‍ക്കുകളെ മറികടക്കാനുമായി ആശയവത്ക്കരിച്ചിരിക്കുന്നതാണ് പുതിയ ഹോണ്ടാ സിറ്റി.

ജപ്പാനിലെ തൊച്ചീഗിയിലുള്ള ഹോണ്ടയുടെ വികസന, ഗവേഷണ കേന്ദ്രത്തിലാണ് പുതിയ ഹോണ്ടാ സിറ്റി വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യ, ഏഷ്യന്‍ രാജ്യങ്ങള്‍, മറ്റ് രാജ്യങ്ങള്‍ എന്നിവയുടെ വിപണികളില്‍ നടത്തിയ വിപുലമായ സര്‍വേകളില്‍ നിന്ന് ലഭിച്ച ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ആളുകളുടെ ഡ്രൈവിംഗ് ആവശ്യങ്ങള്‍ക്കും ജീവിതരീതിക്കും ഉതകുന്ന തരത്തിലാണ് വാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

‘കഴിഞ്ഞ 22 വര്‍ഷത്തിലേറെയായി ഞങ്ങളുടെ ബിസിനസിന്റെ നെടുംതൂണാണ് ഹോണ്ടാ സിറ്റി. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മേഖലയില്‍ ദീര്‍ഘകാലത്തെ പഴക്കമുള്ള വാഹന ബ്രാന്‍ഡുകളില്‍ ഒന്നാണിത്. ലോകവ്യാപകമായി 4 ദശലക്ഷം യൂണിറ്റുകള്‍ വിറ്റിട്ടുള്ള ഹോണ്ടാ സിറ്റി ഇന്ത്യയില്‍ 8 ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് ആനന്ദം നല്‍കുന്നു. ഇനിയും ഈ മോഡല്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന നിരവധിപേര്‍ ഇന്ത്യയിലുണ്ട്. ഡിസൈന്‍, സാങ്കേതികവിദ്യ, ഗുണമേന്മ, ഡ്രൈവിംഗ് ആനന്ദം, കംഫര്‍ട്ട്, സുരക്ഷ, സെഗ്മെന്റില്‍ തന്നെ ആദ്യത്തെ ഫീച്ചറുകള്‍ തുടങ്ങി ഹോണ്ടാ സിറ്റിയുടെ ഓരോ തലമുറ വാഹനവും ഒന്നിന് ഒന്ന് മെച്ചമാണ്. സിറ്റിയുടെ ചരിത്രത്തില്‍ തന്നെ ഇതുവരെയില്ലാത്ത തരത്തിലുള്ള മൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കുക എന്നതാണ് ഞങ്ങളുടെ വിഷന്‍. മിഡ് സൈസ് സെഡാന്‍ സെഗ്മെന്റില്‍ പുതിയ ആകാംക്ഷ ജനിപ്പിക്കാന്‍ പുതിയ സിറ്റിക്കാകും എന്നതിന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്’ – ഹോണ്ടാ കാര്‍സ് ഇന്ത്യ, പ്രസിഡന്റും സിഇഒയുമായ ഗാകു നകനിഷി പറഞ്ഞു.

പുതിയ 5-ാം തലമുറ ഹോണ്ടാ സിറ്റിക്ക് നീളവും വീതിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പുതിയ രൂപത്തില്‍ ഈ സെഗ്മെന്റിലെ ഏറ്റവും നീളമുള്ളതും വീതിയുള്ളതുമായ വാഹനമാക്കി ഇത് സിറ്റിയെ മാറ്റുന്നു. 5 വര്‍ഷത്തെ സബ്‌സ്‌ക്രിപ്ഷനോട് കൂടി എല്ലാ ഗ്രേഡുകളിലും നെക്സ്റ്റ് ജനറേഷന്‍ ഹോണ്ടാ കണക്റ്റ് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു. അലക്‌സാ റിമോട്ട് ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ കണക്റ്റഡ് കാറാണിത്.

പുതിയ ഹോണ്ടാ സിറ്റിക്ക് പെട്രോള്‍, ഡീസല്‍ പതിപ്പുകളുണ്ട്. ഹോണ്ടയുടെ സുപ്പീരിയര്‍ എര്‍ത്ത് ഡ്രീംസ് ടെക്‌നോളജിയോട് കൂടിയ ബിഎസ് 6 മാനദണ്ഡങ്ങള്‍ പാലിക്കുന്ന വിടിസിയുള്ള പുതിയ 1.5 ലിറ്റര്‍ i-VTEC DOHC പെട്രോള്‍ എഞ്ചിനും ഇന്ത്യയ്ക്ക് വേണ്ടി പ്രത്യേകം നിര്‍മ്മിച്ച 1.5 ലിറ്റര്‍ i-DTEC ഡീസല്‍ എഞ്ചിനുമാണ് ഈ വാഹനത്തിലുള്ളത്. ഉയര്‍ന്ന ഇന്ധനക്ഷമത, കുറഞ്ഞ എമിഷന്‍, സ്പിരിറ്റഡ് ഡ്രൈവിംഗ് പ്രകടനം എന്നിവ നല്‍കാന്‍ ഈ എഞ്ചിനുകള്‍ക്കാകും.

5-ാം തലമുറ ഹോണ്ടാ സിറ്റിയുടെ ഗ്രാന്‍ഡ് കോണ്‍സെപ്റ്റ് ‘അമ്പീഷ്യസ് സെഡാന്‍’ എന്നതാണ്. ഉപഭോക്താക്കളുടെ അഭിലാഷങ്ങള്‍ സാക്ഷാത്ക്കരിക്കുക എന്നതും അവരുടെ ജീവിതം അപ്‌ഗ്രേഡ് ചെയ്യാനുള്ള ആത്മവിശ്വാസം നല്‍കുക എന്നതുമാണ് ഈ അമ്പീഷ്യസ് സെഡാന്റെ ലക്ഷ്യം. അതിന്റെ ഡിസൈന്‍ ആശയം മെച്ചപ്പെടുത്തിയ രൂപഭംഗി, കൂടുതല്‍ കരുത്ത്, സ്‌പോര്‍ട്ടിനെസ്, സോഫിസ്റ്റിക്കേഷന്‍ എന്നിവ നല്‍കുന്നു. 4549 എംഎം നീളവും 1748 എംഎം വീതിയുമായി ഈ വിഭാഗത്തിലെ ഏറ്റവും നീളം കൂടിയതും വീതി കൂടിയതുമായ വാഹനമാണ് സിറ്റി. ഈ വാഹനത്തിന്റെ ഉയരം 1489 എംഎം ആണ്. വീല്‍ബേസ് 2600 എംഎം.

‘അമ്പീഷ്യസായ ഉപഭോക്താക്കള്‍ക്കായി അമ്പീഷ്യസായ സെഡാന്‍ എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സിറ്റിക്ക് എപ്പോഴും ശക്തമായ ബ്രാന്‍ഡ് ഇക്വിറ്റി ലഭിച്ചിട്ടുണ്ട്. 5-ാം തലമുറയില്‍ എത്തി നില്‍ക്കുമ്പോള്‍ ഞങ്ങള്‍ വാഹനത്തിന്റെ ഇന്റലിജന്റ്, കോണ്‍ഫിഡന്റ്, സുരക്ഷിത സാന്നിദ്ധ്യം വീണ്ടും മെച്ചപ്പെടുത്തിയിരിക്കുന്നു. ദീര്‍ഘദൃഷ്ടിയുള്ളവരാണ് എപ്പോഴും സിറ്റിയുടെ ഉപഭോക്താക്കള്‍, അവര്‍ക്ക് എപ്പോഴും വേറിട്ട് നില്‍ക്കുന്ന വാഹനമാണ് വേണ്ടത്. അതിനാല്‍ സ്‌റ്റൈലിംഗ്, കണക്റ്റിവിറ്റി, സുരക്ഷ, സൌകര്യം എന്നിവയ്ക്കായി നിരവധി ഇന്‍ഡസ്ട്രി ഫസ്റ്റ്, ബെസ്റ്റ് ഇന്‍ സെഗ്മെന്റ് ഫീച്ചറുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ സിറ്റിയുടെ എന്‍ട്രി V പതിപ്പ് മുതല്‍ ഇത്തരം ഫീച്ചറുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കുന്നു. ഈ സെഗ്മെന്റില്‍ പുതിയ ബെഞ്ച്മാര്‍ക്കുകള്‍ സൃഷ്ടിക്കുന്ന തരത്തിലുള്ളവയാണ് ഇവയെല്ലാം’ – ഹോണ്ടാ കാര്‍സ് ഇന്ത്യ ലിമിറ്റഡ്, മാര്‍ക്കറ്റിംഗ്, സെയില്‍സ് സീനിയര്‍ വൈസ് പ്രസിഡന്റും ഡയറക്റ്ററുമായ രാജേഷ് ഗോയല്‍ പറഞ്ഞു.

9 എല്‍ഇഡി അറേ ഇന്‍ലൈന്‍ ഷെല്ലുള്ള ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്‍, L രൂപത്തിലുള്ള എല്‍ഇഡി ടേണ്‍ സിഗ്‌നല്‍, യൂണിഫോം എഡ്ജ് ലൈറ്റുള്ള വ്യത്യസ്തമായ Z രൂപത്തിലുള്ള 3ഡി റാപ്പ് എറൌണ്ട് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, വണ്‍ ടച്ച് ഇലക്ട്രിക് സണ്‍റൂഫ്, ആര്‍-16 ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന തുടങ്ങിയ ഉപയോഗിച്ചുള്ള പുതിയ സിറ്റിയുടെ സ്‌റ്റൈലിംഗ് റോഡില്‍ ആരുടെയും ശ്രദ്ധ ആകര്‍ഷിക്കാനും ഒറ്റ നോട്ടത്തില്‍ തന്നെ സിറ്റി എന്ന് തിരിച്ചറിയപ്പെടാനും പോന്നവയാണ്. സ്‌റ്റൈലിഷായ എക്സ്റ്റീരിയര്‍ കൂടാതെ ഹോണ്ടാ സിറ്റി 5-ാം തലമുറ വാഹനത്തിന്റെ ഉള്‍വശത്ത് ആവശ്യത്തിന് സ്‌പേസും കംഫര്‍ട്ടുമുണ്ട്. ‘മാന്‍ മാക്‌സിമം മെഷീന്‍ മിനിമം’ ഫിലോസഫിയില്‍ നിര്‍മ്മിച്ചിരിക്കുന്നതാണ് കാറിന്റെ ഇന്റീരിയര്‍. പുതിയ സിറ്റിയില്‍ ഈ ക്ലാസിലെ ഏറ്റവും മികച്ച ക്‌നീ റൂം (കാല്‍മുട്ടിനുള്ള ഇടം), ലെഗ്‌റൂം (കാല്‍ വെയ്ക്കാനുള്ള ഇടം), മെച്ചപ്പെടുത്തിയ സീറ്റ് ഷോള്‍ഡര്‍ റൂം (തോള്‍ ഭാഗത്തിനുള്ള ഇടം), എര്‍ഗണോമിക്കായി ഡിസൈന്‍ ചെയ്ത കോക്ക്പിറ്റ്, നിരവധി സ്റ്റോറേജ് സ്‌പേസുകള്‍, 506 ലിറ്റര്‍ എന്ന മികച്ച ട്രങ്ക് കപ്പാസിറ്റി എന്നിവയുണ്ട്.

ഗാംഭീര്യം, കരുത്ത്, വൈകാരിക ഭംഗിയുള്ള രൂപം എന്നിവ കൂടാതെ 5-ാം തലമുറ ഹോണ്ടാ സിറ്റിയില്‍ ഹോണ്ടയുടെ എര്‍ത്ത് ഡ്രീം സീരീസിലുള്ള അത്യാധുനികവും ഇന്നൊവേറ്റീവുമായ പവര്‍ട്രെയ്‌നുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ ഡ്രൈവിംഗ് പ്രകടനവും ഊര്‍ജക്ഷമതയും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നവയാണ്.

പുതിയ സിറ്റിയുടെ പെട്രോള്‍ പതിപ്പിലുള്ളത് വിടിസിയുള്ള പുതിയ 1.5 ലിറ്റര്‍ i-VTEC DOHC പെട്രോള്‍ എഞ്ചിനാണ്. ഹോണ്ട ഇത് ഇന്ത്യയില്‍ ആദ്യമായാണ് അവതരിപ്പിക്കുന്നത്. ഹൈ ആക്കുറസി വാല്‍വ് ടെക്‌നോളജിയായ DOHC + VTC അടിസ്ഥാനമാക്കിയുള്ള ബിഎസ്-6 എഞ്ചിന്‍ കമ്പസ്ഷന്‍ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ഫ്രിക്ഷനും എമിഷനുകളും കുറയ്ക്കുകയും ചെയ്യുന്നു. ഹൈ പെര്‍ഫോമന്‍സ് എഞ്ചിന്‍, സെഗ്മെന്റിലെ ഏറ്റവും മികച്ച പവറായ 6600 ആര്‍പിഎമ്മില്‍ 89 കിലോ വാട്ടും (121പിഎസ്) 1750 ആര്‍പിഎമ്മില്‍ 145 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. എഞ്ചിന്‍ വേഗത കുറവാണെങ്കില്‍ പോലും വേഗത്തിലുള്ള ടോര്‍ക്ക് വര്‍ദ്ധനവ് നല്‍കാന്‍ ഈ എഞ്ചിനാകും. പുതിയ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, പുതിയ 7 സ്പീഡ് സിവിടി (കണ്ടിന്യുവസ്ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) എന്നിവയുമായി ഇണക്കിച്ചേര്‍ത്തിരിക്കുന്നു. ഇവ യഥാക്രമം 17.8 kmpl, 18.4 kmpl ഇന്ധനക്ഷമത നല്‍കുന്നു.

പുതിയ സിറ്റിയുടെ ഡീസല്‍ പതിപ്പിലുള്ളത് 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലേക്ക് ഇണക്കിച്ചേര്‍ത്തിരിക്കുന്ന 1.5 ലിറ്റര്‍ i-DTEC ഡീസല്‍ എഞ്ചിനാണ്. ഇത് 3600 ആര്‍പിഎമ്മില്‍ 73 കിലോ വാട്ട് (100 പിഎസ്) പവറും 1750 ആര്‍പിഎമ്മില്‍ 200 എന്‍എം ടോര്‍ക്കും 24.1 kmpl എന്ന ഉയര്‍ന്ന ഇന്ധനക്ഷമതയും നല്‍കി പവര്‍ഫുള്‍ പെര്‍ഫോമന്‍സിന്റെയും ഉയര്‍ന്ന ഇന്ധനക്ഷമതയുടെയും ഏറ്റവും മികച്ച ബാലന്‍സ് നല്‍കുന്നു. എന്‍എസ്സി (NOx സ്റ്റോറേജ് കാറ്റലിസ്റ്റ്), ഡിപിഎഫ് (ഡീസല്‍ പര്‍ട്ടിക്കുലേറ്റ് ഫില്‍റ്റര്‍) എന്നിവയുള്ള അത്യാധുനിക ഗ്യാസ് ആഫ്റ്റര്‍ ട്രീറ്റ്‌മെന്റ് സിസ്റ്റം, ഡീസല്‍ എഞ്ചിനുകളില്‍ നിന്നുള്ള പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ (പിഎം), നൈട്രജന്‍ ഓക്‌സൈഡ് (NOx) എമിഷന്‍ ടാര്‍ഗറ്റ് നേടിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ളവയാണ്.

അലക്‌സാ റിമോട്ട് ശേഷിയുള്ള ഇന്ത്യയുടെ ആദ്യത്തെ കണക്റ്റഡ് കാറാണ് പുതിയ സിറ്റി. ഈ വാഹനത്തിന്റെ എല്ലാ ഗ്രേഡുകളിലും സ്റ്റാന്‍ഡേര്‍ഡായി 5 വര്‍ഷത്തെ സബ്‌സ്‌ക്രിപ്ഷനോട് കൂടി ടെലിമാറ്റിക്ക്‌സ് കണ്‍ട്രോള്‍ യൂണിറ്റുള്ള (ടിസിയു) നെക്സ്റ്റ് ജനറേഷന്‍ ഹോണ്ടാ കണക്റ്റ് ഘടിപ്പിച്ചിട്ടുണ്ട്. 32-ലേറെ ഫീച്ചറുകളുള്ള നെക്സ്റ്റ് ജനറേഷന്‍ ഹോണ്ടാ കണക്റ്റ്, ഉപഭോക്താക്കള്‍ക്ക് സുരക്ഷിതത്വം തോന്നിപ്പിക്കുന്നതിനും സൌകര്യവും മനഃസമാധാനവും നല്‍കുന്നതിനും ഉദ്ദേശിച്ചുള്ളതാണ്. ആമസോണിന്റെ ക്ലൌഡ് അതിഷ്ഠിത വോയിസ് സേവനമായ അലക്‌സയ്ക്ക് വോയിസ് കമാന്‍ഡുകള്‍ നല്‍കി വിദൂരത്ത് നിന്ന് വരെ കാറിന്റെ 10 ഹോണ്ടാ കണക്റ്റ് ഫീച്ചറുകള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഉടമകള്‍ക്ക് സാധിക്കും. എസി ഓണ്‍/ഓഫ്, ഡോര്‍ ലോക്ക്/അണ്‍ലോക്ക്, ഇന്ധന അളവ് പരിശോധിക്കല്‍, കാര്‍ ലൊക്കേറ്റ് ചെയ്യല്‍, കാര്‍ ഡാഷ്‌ബോര്‍ഡ് സ്റ്റാറ്റസ് എന്നിവ റിമോട്ടായി ആക്‌സസ് ചെയ്യാനാകും.

സിറ്റിയുടെ അഡ്വാന്‍സ്ഡ് കോംപാറ്റിബിളിറ്റി എഞ്ചിനീയറിംഗ് (ACE) ബോഡി, വാഹനം അപകടത്തില്‍പ്പെടുന്ന സാഹചര്യത്തില്‍ സ്വയസംരക്ഷണം മെച്ചപ്പെടുത്തുകയും മറ്റുള്ള വാഹനങ്ങള്‍ക്ക് ഏല്‍ക്കുന്ന പരുക്കിന്റെ തീവ്രത കുറയ്ക്കുകയും ചെയ്യുന്നു. 6 എയര്‍ബാഗുകള്‍, ഇബിഡി, ബ്രേക്ക് അസിസ്റ്റ് എന്നിവയുള്ള എബിഎസ്, എജൈല്‍ ഹാന്‍ഡ്‌ലിംഗ് അസിസ്റ്റുള്ള വെഹിക്കിള്‍ സ്റ്റെബിലിറ്റി അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹോണ്ടാ ലെയിന്‍ വാച്ച് ക്യാമറ, മള്‍ട്ടി ആങ്കിള്‍ റിയര്‍ ക്യാമറ, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ലോവര്‍ ആങ്കറേജ്, ടോപ്പ് ടീത്തര്‍ ISOFIX കോംപാറ്റിബിള്‍ റിയര്‍ സൈഡ് സീറ്റുകള്‍, ഇമ്മൊബിലൈസര്‍, ആന്റി-തെഫ്റ്റ് അലാം തുടങ്ങിയ ആക്റ്റീവും പാസീവുമായ നിരവധി ഫീച്ചറുകള്‍ സിറ്റിയിലുണ്ട്.

പുതിയ സിറ്റിയില്‍ ഹോണ്ടാ അഡ്വാന്‍സ്ഡ് സ്മാര്‍ട്ട് കീ സിസ്റ്റമുണ്ട്. വോക്ക് എവേ ഓട്ടോ ലോക്ക് ഫീച്ചര്‍, റിമോട്ട് എഞ്ചിന്‍ സ്റ്റാര്‍ട്ട് (സിവിടിയില്‍), കീലെസ് വിന്‍ഡോ റിമോട്ട് ഓപ്പറേഷന്‍, മാക്‌സ് കൂളുള്ള ഫുള്ളി ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റെഡ്, ബ്ലൂ എലിമിനേഷനുള്ള ക്ലിക്ക് ഫീല്‍ എസി ഡയലുകള്‍, ചാര്‍ജിംഗ് പോര്‍ട്ടുകളുള്ള റിയര്‍ എസി വെന്റുകള്‍, ഡ്രൈവര്‍ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റര്‍, എല്‍ഇഡി മാപ്പ്, റിയര്‍ റീഡിംഗ് ലാമ്പുകള്‍ എന്നീ ഫീച്ചറുകളുമുണ്ട്.

എര്‍ഗണോമിക്കായി ഡിസൈന്‍ ചെയ്തിരിക്കുന്നതും ഏറെ പ്ലാനിംഗോടെ ഘടിപ്പിച്ചിരിക്കുന്ന ഇന്‍സ്ട്രമെന്റ് പാനലും ഇന്റീരിയറിന്റെ അഴക് കൂട്ടുന്നു. 20.3 സെന്റി മീറ്റര്‍ അഡ്വാന്‍സ്ഡ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ ഓഡിയോ ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്നു. മള്‍ട്ടിഫംഗ്ഷന്‍ ഡ്രൈവര്‍ ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസുള്ള ജിമീറ്ററോട് കൂടിയ 17.7 സെന്റി മീറ്റര്‍ എച്ച്ഡി ഫുള്‍ കളര്‍ ടിഎഫ്ടി മീറ്റര്‍, ഡിജിറ്റസ് സ്പീഡ്, ക്രൂയിസ് കണ്‍ട്രോള്‍ ഡിസ്‌പ്ലേ, വെബ് ലിങ്ക് സ്മാര്‍ട്ട് കണക്റ്റിവിറ്റി, 8 സ്പീക്കറുകളുള്ള പ്രീമിയം സറൌണ്ട് സിസ്റ്റം, ആമ്പിയന്റ് ലൈറ്റിംഗ്, എല്‍ഇഡി ഇന്റീരിയര്‍ ലാമ്പുകള്‍, സിവിടിയ്ക്കായി സ്റ്റീറിംഗ് മൌണ്ടഡ് പാഡില്‍ ഷിഫ്റ്ററുകള്‍ തുടങ്ങിയവയാണ് മറ്റ് ഫീച്ചറുകള്‍.

പുതിയ 5-ാം തലമുറ ഹോണ്ടാ സിറ്റി V, VX, ZX എന്നിങ്ങനെ 3 ഫീച്ചര്‍ പാക്ക്ഡ് ഗ്രേഡുകളില്‍ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ലഭ്യമാകും. പെട്രോള്‍ പതിപ്പ് 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലും 7 സ്പീഡ് CVT-യിലും ലഭ്യമാണ്. മൂന്ന് മോഡലുകളുടെയും ഡീസല്‍ പതിപ്പ് 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലായിരിക്കും. സ്‌റ്റൈലിംഗ്, കണക്റ്റിവിറ്റി, സുരക്ഷ, സൌകര്യം എന്നിവയ്ക്കായി നിരവധി ഇന്‍ഡസ്ട്രി ഫസ്റ്റ്, ബെസ്റ്റ് ഇന്‍ സെഗ്മെന്റ് ഫീച്ചറുകള്‍ സ്റ്റാന്‍ഡേര്‍ഡായി എല്ലാ മൂന്ന് ഗ്രേഡുകളിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത് ഈ സെഗ്മെന്റുകളില്‍ പുതിയ ബെഞ്ച്മാര്‍ക്കുകള്‍ സൃഷ്ടിക്കുന്നു.

പുതിയ സിറ്റി 5 നിറങ്ങളില്‍ ലഭ്യമാണ് – റേഡിയന്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേള്‍, മോഡേണ്‍ സ്റ്റീല്‍ മെറ്റാലിക്, ലൂണാര്‍ സില്‍വര്‍ മെറ്റാലിക്, ഗോള്‍ഡന്‍ ബ്രൌണ്‍ മെറ്റാലിക്

5-ാം തലമുറ സിറ്റി ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന ആക്‌സസറി ഓപ്ഷനുകള്‍ നല്‍കുന്നു. സ്മാര്‍ട്ട്‌ഫോണ്‍ ഹോള്‍ഡറോട് കൂടിയ വയര്‍ലെസ് ചാര്‍ജര്‍, സ്വിച്ചുള്ള ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സര്‍, ലെഗ് റൂം ലാമ്പ്, എല്‍ഇഡിയുള്ള ട്രങ്ക് സ്‌പോയിലര്‍, ഫ്രണ്ട്, റിയര്‍ ബംബര്‍ പ്രൊട്ടക്റ്റര്‍, സൈഡ് എയര്‍ ബാഗ്, കോമ്പാറ്റിബിള്‍ സീറ്റ് കവര്‍, ക്രോമോട് കൂടിയ ഡോര്‍ വൈസര്‍ തുടങ്ങിയ ആക്‌സസറി ഓപ്ഷനുകളുണ്ട്.

പുതിയ സിറ്റിയുടെ പെട്രോള്‍ പതിപ്പുകളുടെ ഡെലിവറി രാജ്യത്തുടനീളമുള്ള എച്ച്‌സിഐഎല്‍ ഡീലര്‍ നെറ്റ്വര്‍ക്കിലൂടെ എച്ച്‌സിഐഎല്‍ ഉടന്‍ ആരംഭിക്കും. ഡീസല്‍ മോഡലുകളുടെ ഡെലിവറി 2020 ഓഗസ്റ്റില്‍ ആരംഭിക്കും.

പുതിയ സിറ്റിയ്ക്ക് 3 വര്‍ഷത്തെ കിലോമീറ്റര്‍ പരിധിയില്ലാത്ത വാറണ്ടി സ്റ്റാന്‍ഡേര്‍ഡ് ബെനഫിറ്റായി ഉള്ളതിനാല്‍ ഉപഭോക്താക്കള്‍ക്ക് സമ്പൂര്‍ണ്ണ മനഃസമാധാനം ലഭിക്കുന്നു. ഇത് കൂടാതെ ഉപഭോക്താക്കള്‍ക്ക് 2 വര്‍ഷത്തേക്ക് കിലോമീറ്റര്‍ പരിധിയില്ലാത്ത / കിലോമീറ്റര്‍ പരിധിയുള്ള എക്സ്റ്റന്‍ഡഡ് വാറണ്ടി തിരഞ്ഞെടുക്കാം. 1 വര്‍ഷത്തെ / 10,000 കിലോ മീറ്റര്‍ സര്‍വീസ് ഇന്റര്‍വെല്ലാണ് (ആദ്യം വരുന്നത് ഏതോ അത് പരിഗണിക്കുന്നു) വാഹനത്തിനുള്ളത്.

ഉപഭോക്താക്കള്‍ക്ക് പുതിയ ഹോണ്ടാ സിറ്റി അവരുടെ വീട്ടിലിരുന്ന് ഓണ്‍ലൈനായി ബുക്ക് ചെയ്യാം. അതിനായി ഹോണ്ടയുടെ ഓണ്‍ലൈന്‍ സെയില്‍സ് പ്ലാറ്റ്‌ഫോമായ ഹോണ്ടാ ഫ്രം ഹോം ഉപയോഗിക്കാം. അല്ലെങ്കില്‍, രാജ്യത്തുടനീളമുള്ള ഹോണ്ടയുടെ ഡീലര്‍ഷിപ്പ് നെറ്റ്വര്‍ക്കുകളില്‍ വാഹനം ബുക്ക് ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button