Latest NewsKeralaIndia

അറ്റാഷെയുടെ ഗണ്‍മാന്‍ എൻഐഎ കസ്റ്റഡിയില്‍

ഈ സാഹചര്യത്തിലാണ് ജയ്ഘോഷിനെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയില്‍ എടുത്തത്.

കോഴിക്കോട്: കാണാതായ അറ്റാഷെയുടെ ഗൺമാൻ എൻഐഎ കസ്റ്റഡിയിലെന്നു സൂചന. ഗണ്‍മാനെ അറസ്റ്റ് ചെയ്യുകയും ചെയ്തു എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. എ ആര്‍ ക്യാമ്പിലെ പൊലീസുകാരനായ ജയഘോഷിനെയാണ് പിടികൂടിയത്.യു.എ.ഇ. കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാനെ കാണാനില്ലെന്ന് പരാതി ചര്‍ച്ചയായിരുന്നു. പരാതി നല്‍കിയിരിക്കുന്നത് വീട്ടുകാരാണ്.

അതിനിടെയാണ് ജയഘോഷ് കസ്റ്റഡിയിലായെന്ന വിവരം പുറത്തു വരുന്നത്. ഇയാള്‍ കരിമണല്‍ സ്വദേശിയാണ്. സ്വര്‍ണ്ണക്കടത്ത് കേസില്‍, സ്വര്‍ണം പിടിച്ചെടുത്ത ദിവസമടക്കം സ്വപ്ന ജയ്ഘോഷിനെ വിളിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ജയ്ഘോഷിനെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയില്‍ എടുത്തത്.

ഐടി രംഗത്തു പരിചയമില്ലാത്ത അരുണ്‍ ബാലചന്ദ്രന് മുഖ്യമന്ത്രിയുടെ ഐടി ഫെലോയായി നിയമനം ലഭിച്ചത് വിവാദത്തിൽ

വട്ടിയൂര്‍ക്കാവില്‍ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം താമസിക്കുന്ന ജയ്ഘോഷ് കുടുംബത്തെ ഇന്നലെ വൈകിട്ട് കരിമണലിലെ കുടുംബ വീട്ടിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന്, ഇയാള്‍ക്ക് അനുവദിച്ചിരുന്ന പിസ്റ്റള്‍ ഇയാള്‍ വട്ടിയൂര്‍ക്കാവ് പൊലീസില്‍ തിരികെ ഏല്‍പ്പിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് കസ്റ്റഡിയില്‍ എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button