Latest NewsNewsIndia

കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ : ജമ്മുകശ്മീരിലെ കുൽഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ വധിച്ചു.ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്. വെടിവയ്പിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റുവെന്നാണ് വിവരം. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നും ജയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയുമായി ബന്ധപ്പെട്ടവരെയാണ് വധിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കുൽഗാമിൽ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന അതിരാവിലെ തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു.ഒളിച്ചിരുന്ന തീവ്രവാദികൾ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തതോടെ തിരച്ചിൽ ഏറ്റുമുട്ടലായി മാറിയെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട തീവ്രവാദികളിൽ നിന്ന് വൻ ആയുധശേഖരം പിടിച്ചെടുത്തതായും സൈന്യം അറിയിച്ചു.

ഈ മാസം 5 ന് ഇതേ മേഖലയിലെ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചിരുന്നു. കുല്‍ഗാമിലെ അരിയ ഗ്രാമത്തിലാണ് അന്ന് ഏറ്റുമുട്ടലുണ്ടായത്. കശ്മീരിലെ ഭീകരര്‍ക്കെതിരെയുള്ള ശക്തമായ തിരച്ചിലാണ് സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്.

കശ്മീരിലെ കുപ്‌വാരയിലെ കേരാണ്‍ സെക്ടറിലെ ഏറ്റുമുട്ടലില്‍ ഇന്നലെ ഒരു ഭീകരനെ വധിച്ചിരുന്നു. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ലോഞ്ച് പാഡുകളില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനായി 300 ഓളം ഭീകരര്‍ തക്കം പാര്‍ത്തിരിക്കുന്നതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണ രേഖയിലും അതിര്‍ത്തി പ്രദേശങ്ങളിലും കര്‍ശന പരിശോധനകളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button