CinemaMollywoodLatest NewsNews

പത്താം ക്ലാസില്‍ തോറ്റ മകളെ അച്ഛന്‍ തല്ലി ചതച്ചു, ഷക്കീല സിനിമയിലെത്തിയത് ഇങ്ങനെ…

കന്നഡ സിനിമകള്‍ ചെയ്‌തെങ്കിലും മലയാളി നടിയായാണ് അവര്‍ അറിയപ്പെടുന്നത്

ഒരു കാലത്ത് മലയാളത്തിന്റെ ഹോട്ട് താരമായിരുന്നു ഷക്കീല. പിന്നീട് മുഖ്യധാര ചിത്രങ്ങളിലും താരം മുഖം കാണിച്ചിരുന്നു. ചെറുപ്പം മുതലേ അഭിനയിക്കാന്‍ ഇഷ്ടമായിരുന്ന ഷക്കീല ഒടുവില്‍ സിനിമയില്‍ തന്നെ എത്തിപ്പെട്ടു. 199394 കാലഘട്ടത്തിലായിരുന്നു സിനിമയിലെത്തുന്നത്. ഒന്നര വര്‍ഷത്തിനുള്ളില്‍ മലയാള സിനിമയില്‍ 120130 ചിത്രങ്ങള്‍ ചെയ്തു. തെലുങ്ക്, കന്നഡ സിനിമകള്‍ ചെയ്‌തെങ്കിലും മലയാളി നടിയായാണ് അവര്‍ അറിയപ്പെടുന്നത്. തന്റെ ജീവിതാനുഭവങ്ങള്‍ ഒരു ചാനല്‍ പരിപാടിക്കിടെ തുറന്നു പറഞ്ഞ ഷക്കീലയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

” സിനിമാ മോഹം കൊണ്ട് നടന്ന് പത്താം ക്ലാസില്‍ തോറ്റു. ഇതറിഞ്ഞ അച്ഛന്‍ പൊതിരെ തല്ലി. വീടിനു മുന്നില്‍ ഒരു സിനിമാ കമ്ബനി ഉണ്ടായിരുന്നു. ശരത്കുമാര്‍ നായകനായ ‘നക്ഷത്രനായകന്‍’ എന്ന സിനിമ ചെയ്തത് അവരായിരുന്നു. വീടിനു പുറത്തിട്ട് തല്ലുന്നത് കണ്ട നിര്‍മ്മാതാവും മേക്കപ്പ് മാനും ഓടിയെത്തി. പത്തു തോറ്റ അവളെ എന്ത് ചെയ്യണം എന്നായിരുന്നു അച്ഛന്റെ ചോദ്യം. ‘ഞാന്‍ അഭിനയിക്കാന്‍ കൊണ്ടുപോകട്ടെ’ എന്ന് മേക്കപ്പ് മാന്‍. പിറ്റേന്ന് അയാള്‍ ഒരു ഓട്ടോ കൊണ്ടുവന്ന് എ.വി.എം.സ്റ്റുഡിയോയിലേക്ക് കൂട്ടിക്കൊണ്ടു പോയി. അതുവരെ, വെളുത്തു തുടുത്തവര്‍ക്കു മാത്രമാണ് സിനിമാ ലോകമെന്ന ചിന്ത അവിടെ വെച്ച്‌ മാറി

സില്‍ക്ക് സ്മിതയുടെ അനിയത്തിയുടെ വേഷത്തിലേക്ക് ഫിക്‌സ് ചെയ്തു. ‘പ്‌ളേ ഗേള്‍സ്’ എന്നായിരുന്നു സിനിമയുടെ പേര്. ‘സെക്‌സ് എഡ്യൂക്കേഷണല്‍ മൂവി’ എന്നാണ് അക്കാലങ്ങളില്‍ ഇത്തരം ചിത്രങ്ങളുടെ പേര്. A സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നു. അന്ന് സില്‍ക്കിന്റെ അനുജത്തിയുടെ വേഷം എന്ന് മാത്രമേ സിനിമയെപ്പറ്റി അറിയാമായിരുന്നുള്ളൂ. ഒരു വീട്ടില്‍ പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്നതായിരുന്നു പ്രതിപാദ്യ വിഷയം. അന്ന് വയസ്സ് 15. മിനി സ്‌കര്‍ട്ട്, ബിക്കിനി ഒക്കെയായിരുന്നു വേഷം. അല്‍പ്പം ജാള്യത തോന്നിയെങ്കിലും സില്‍ക്ക് സ്മിത ടു പീസ് ധരിച്ചതിനാല്‍ കൂടുതലൊന്നും ചിന്തിച്ചില്ല. ആ വേഷം ഇണങ്ങും എന്ന് മനസ്സിലാക്കി.

കൂടുതല്‍ A സര്‍ട്ടിഫിക്കറ്റ് ചിത്രങ്ങളില്‍ അഭിനയിക്കുമ്ബോഴും വീട്ടിലെ ദാരിദ്ര്യം ആയിരുന്നു മനസ്സില്‍. ആ അവസ്ഥ കണ്ടുവളര്‍ന്നതിനാല്‍ ഇനി അതില്‍ നിന്നും ഒരു മാറ്റം വരണമെന്ന തീരുമാനത്തിലാണ് ഈ മേഖലയില്‍ തുടര്‍ന്നത്. പത്താം ക്‌ളാസില്‍ തോറ്റിട്ടും ഭംഗിയായി ഇംഗ്ലീഷ് പറയുന്നത് ആറ് കോണ്‍വെന്റ് സ്‌കൂളുകളില്‍ കിട്ടിയ വിദ്യാഭ്യാസമാണ്. ഇംഗ്ലീഷ് ചിത്രകഥാ പുസ്തകങ്ങള്‍ വായിച്ചാണ് ഇംഗ്ലീഷ് സ്വായത്തമാക്കിയത്. ‘ടിങ്കിള്‍’ വായിച്ചു കൊണ്ടാണ് ഇംഗ്ലീഷ് വാക്കുകള്‍ താന്‍ പഠിച്ചത്.” ഷക്കീല പറയുന്നു.

മോഹന്‍ലാലിനൊപ്പം ‘ഛോട്ടാ മുംബൈയില്‍’ അഭിനയിച്ചതിനെ പറ്റിയും ഷക്കീല പറഞ്ഞു.

” താരരാജാവെന്ന് ആരാധകര്‍ വിളിക്കുന്നെങ്കില്‍ അദ്ദേഹം രാജാവ് തന്നെയാണ്. വളരെ നല്ല മനുഷ്യനാണ്. സെറ്റില്‍ എത്തുമ്ബോള്‍ കോമ്ബിനേഷന്‍ ഉണ്ടാവും എന്ന് അറിയുക പോലുമില്ലായിരുന്നു. 4000ത്തോളം പേര് കാണികളായുണ്ടായിരുന്നു ആ രംഗത്തിന്. അപ്പോഴേക്കും ലാലേട്ടന്‍ വന്നു. പെട്ടെന്ന് ബോധം മറയുന്നതു പോലെ തോന്നി. ”ഞാന്‍ കിന്നാരത്തുമ്ബി മൂന്നു പ്രാവശ്യം കണ്ടിട്ടുണ്ട് ” എന്ന ഡയലോഗാണ് മോഹന്‍ലാല്‍ പറയേണ്ടിയിരുന്നത്. പെട്ടെന്ന് അത് വേണ്ടെന്നു താന്‍ വിലക്കി. എന്നാല്‍ മോഹന്‍ലാലിന്റെ പ്രതികരണം എന്നെ അമ്ബരപ്പിച്ചു. ”ഞാന്‍ ആ സിനിമ കണ്ടിട്ടുണ്ട്.. എന്താണ് പ്രശ്‌നം? ഞാന്‍ നിങ്ങളുടെ ഫാന്‍ ആണെന്നായിരുന്നു” മറുപടി. ഒരു മഹാന്റെ പ്രതികരണമായിരുന്നു അത്” ഷക്കീല പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button