KeralaLatest NewsNews

മലയാളസാഹിത്യത്തിലെ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന് അടിസ്ഥാനശിലയിട്ട മഹാപ്രതിഭ പി. കേശവദേവിന്റെ ജന്മദിനം ഇന്ന്

പുരോഗമനസാഹിത്യപ്രസ്ഥാനത്തിന് അടിസ്ഥാനശിലയിട്ട മഹാപ്രതിഭകളിൽ ഒരാളായ ദേവ് എന്ന പി. കേശവദേവിന് ഇന്ന് ജന്മദിനം. നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും തൊഴിലാളി പ്രസ്ഥാന പ്രവര്‍ത്തകനുമായിരുന്ന കേശവദേവ് 1904 ജൂലൈ 20ന് എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലാണ് ജനിച്ചത്. സമൂഹത്തിലെ അനീതിക്കെതിരെ ശക്തമായി പ്രതികരിച്ച അദ്ദേഹം അധികാരി വര്‍ഗത്തെ എതിര്‍ക്കുന്ന ആശയങ്ങള്‍ക്ക് പ്രചാരണം നല്‍കി.

മനുഷ്യ സ്‌നേഹിയായ ഒരു കഥാകാരന്‍ കൂടിയായിരുന്നു അദ്ദേഹം. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള മനുഷ്യരെ കഥാപാത്രങ്ങളാക്കുകയും ഏറ്റവും നിസാരമെന്നു തോന്നുന്ന സംഭവങ്ങള്‍ പോലും കഥയ്ക്ക് വിഷയമാക്കുകയും ചെയ്തു കേശവദേവ്. അന്നത്തെ നാടകം, ദീനാമ്മ, ജീവിത ചക്രം, ഭാവി വരന്‍ തുടങ്ങിയ കഥാ സമാഹാരങ്ങളും ഓടയില്‍ നിന്ന്, കണ്ണാടി, ഭ്രാന്താലയം, അയല്‍ക്കാര്‍, നടി തുടങ്ങിയ നോവലുകളും രചിച്ചിട്ടുണ്ട്.

ഇതിന് പുറമേ നിരവധി നാടകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. അയല്‍ക്കാര്‍ എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. തൊഴിലാളി പ്രവർത്തകൻ ആയിരുന്ന അദ്ദേഹം ഒരു തീപ്പൊരി പ്രസംഗകൻ ആയിരുന്നു എന്നും അക്കാലത്തെ പല രാഷ്ട്രീയ നേതാക്കന്മാരും സാക്ഷ്യപെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓടയില്‍ നിന്ന് എന്ന നോവല്‍ പിൽക്കാലത്ത് സിനിമ ആക്കിയിട്ടുണ്ട്. 1983 ജൂലെ ഒന്നിനാണ് പി. കേശവദേവ് അന്തരിച്ചത്.

shortlink

Post Your Comments


Back to top button