Latest NewsIndiaInternational

ബോയ്‌കോട്ട് ചൈന ക്യാമ്പയിൻ : ചൈനീസ് ഫോൺ വിൽപ്പന താഴോട്ട്, സാംസങ്ങിന് വൻ നേട്ടം

രണ്ടാം പാദത്തിൽ 29 ശതമാനം വിപണി വിഹിതം നേടിയ സാംസങ് ഷഓമിക്ക് പിന്നിൽ രണ്ടാമതാണ്.

ഇന്ത്യയില്‍ വളരുന്ന ചൈനാ വിരുദ്ധ വികാരം മുതലാക്കാനുള്ള ദക്ഷിണ കൊറിയൻ കമ്പനി സാംസങ്ങിന്റെ ശ്രമം വിജയിച്ചെന്ന് റിപ്പോർട്ട്. ചില പ്രമുഖ ചൈനീസ് ബ്രാൻഡുകൾക്കുള്ള നിയന്ത്രണവും ചൈന വിരുദ്ധ വികാരവും ദക്ഷിണ കൊറിയൻ‌ കമ്പനിയെ വളരെയധികം സഹായിക്കുകയും രണ്ടാം പാദത്തിൽ (ഏപ്രിൽ-ജൂൺ കാലയളവിൽ) ഇന്ത്യയിൽ 26 ശതമാനം വിപണി വിഹിതമുള്ള രണ്ടാമത്തെ വലിയ ബ്രാൻഡായി മാറുകയും ചെയ്തുവെന്ന് കൗണ്ടർപോയിന്റ് റിസർച്ച് റിപ്പോർട്ട് വ്യക്തമക്കുന്നു.

ലോക്ഡൗണിനുശേഷം പെൻ‌റ്റ്-അപ്പ് സ്മാർട് ഫോൺ ഡിമാൻഡ് ജൂൺ മാസത്തെ തലത്തിലേക്ക് ഉയർന്നതും ആ ആവശ്യം നിറവേറ്റുന്നതിനായി കമ്പനി മുഴുവൻ ഉൽ‌പാദന ശേഷി പുറത്തെടുക്കാൻ തയാറായതും കാരണം കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ സാംസങ് ഇന്ത്യയിൽ ഏറ്റവും ഉയർന്ന വിഹിതം നേടി. രണ്ടാം പാദത്തിൽ 29 ശതമാനം വിപണി വിഹിതം നേടിയ സാംസങ് ഷഓമിക്ക് പിന്നിൽ രണ്ടാമതാണ്.സാംസങ്ങിനെ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ വൈവിധ്യമാർന്ന വിതരണ ശൃംഖലയുണ്ട്. ഇത് പാർട്സുകളുടെ സ്ഥിരമായ ഇറക്കുമതി നിലനിർത്താൻ സഹായിച്ചു.

അടുത്ത ചോദ്യം ചെയ്യല്‍ ശിവശങ്കറിന് നിര്‍ണായകമെന്നു സൂചന, മൊഴികൾ പരസ്പര വിരുദ്ധം

ജൂൺ അവസാനത്തോടെ ഉൽപ്പാദന ശേഷിയിലെത്തുന്ന ആദ്യത്തെ ബ്രാൻഡാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈനീസ് ബ്രാൻഡുകളുടെ മൊത്തം വിഹിതം 81 ശതമാനത്തിൽ നിന്നു 72 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ചൈനീസ് കമ്പനികളുടെ 59 ആപ്ലിക്കേഷനുകൾ നിരോധിക്കാനും അധിക സൂക്ഷ്മപരിശോധനയ്ക്കിടയിൽ ചൈനയിൽ നിന്ന് ചരക്ക് ഇറക്കുമതി വൈകിപ്പിക്കാനും സർക്കാർ സ്വീകരിച്ച കർശന നടപടികളാണ് ഇത് കൂടുതൽ സങ്കീർണമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button