COVID 19KeralaLatest NewsNews

പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവിന് കോവിഡ് : മകന്റെ വിവാഹത്തില്‍ പങ്കെടുത്ത നൂറോളം പേര്‍ നിരീക്ഷണത്തില്‍

പാലക്കാട് • കോണ്‍ഗ്രസ് നേതാവിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് നേതാവിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത നൂറോളം പേര്‍ നിരീക്ഷണത്തില്‍. ചെര്‍പ്പുളശ്ശേരി ചളവറയിലെ കോണ്‍ഗ്രസ് നേതാവിനാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്.

ജൂലൈ 18 നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ വിവാഹം. വിവാഹപ്പന്തല്‍ ഒരുക്കാനെത്തിയ നെല്ലായ സ്വദേശിയായ തൊഴിലാളി അടുത്തിടെ കോവിഡ് പരിശോധനയില്‍ പോസിറ്റീവായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയില്‍ കോണ്‍ഗ്രസ് നേതാവിനും രോഗം സ്ഥിരീകരിച്ചു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റും മൂന്ന്, ആറ് വാര്‍ഡംഗങ്ങളും ഉള്‍പ്പെടെ വിവാഹത്തില്‍ പങ്കെടുത്ത നൂറോളം പേരോട് ഹോം ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുകയായിരുന്നു.

പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി നാളെ ആന്റിജന്‍ പരിശോധന നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button