KeralaLatest News

തല തിരിഞ്ഞിരിക്കുന്നത് ഞാനല്ല, നിങ്ങളുടെ വിദ്യാഭ്യാസ രീതി: വൈറലായി കുട്ടിയുടെ ചിത്രം

ആ സന്ദർഭത്തെ തന്റെ കരവിരുതിലൂടെ മറ്റൊരു അർത്ഥത്തിൽ പകർത്തിയിരിക്കയാണ് ചിത്രകാരനായ പ്രസെൽ ദിവാകരൻ.

ഓണ്ലൈൻ ക്ലാസ്സ് നടക്കുമ്പോൾ മുത്തശ്ശി ക്ലാസ് അറ്റൻഡ് ചെയ്തു നോട്ടുകൾ എഴുതുന്നതും കുട്ടി തല താഴേക്ക് ആക്കി തിരിഞ്ഞു കിടക്കുന്നതുമായ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ ആ സന്ദർഭത്തെ തന്റെ കരവിരുതിലൂടെ മറ്റൊരു അർത്ഥത്തിൽ പകർത്തിയിരിക്കയാണ് ചിത്രകാരനായ പ്രസെൽ ദിവാകരൻ.

കുട്ടിയുടെ ചിന്തകളാണ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത്. അവന്റെ ചിന്തകളിൽ വർണ്ണ പട്ടവും സ്വതന്ത്രമായി വിഹരിക്കുന്ന പറവകളും മറ്റുമാണ് ചിത്രത്തിൽ കാണുന്നത്. ചിത്രം ഇതിനകം നൂറുകണക്കിന് ആളുകളാണ് ഷെയർ ചെയ്തിരിക്കുന്നത്.

ഓൺലൈൻ ക്ലാസ്സ്‌ നടക്കുമ്പൊൾ അമ്മൂമ്മ നോട്ട് എഴുതുകയും പേരക്കുട്ടി തന്റെതായ ലോകത്ത് വിഹരിക്കുകയും ചെയ്യുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ആരോ പങ്ക് വച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button